മയൂരിയിൽ ജോലി നേടാൻ സുവർണാവസരം.
കേരളത്തെ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ മയൂരയുടെ കരുവാരകുണ്ട് ഷോപ്പിലേക്ക് നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ നിയമിക്കുന്നു. വന്നിട്ടുള്ള ഒഴിവുകൾ ഇന്റർവ്യൂ തീയതി തുടങ്ങിയവയെല്ലാം ചുവടെ നൽകുന്നു. കൂടാതെ കേരളത്തിലെ മറ്റു ചില വേക്കൻസികൾ നൽകിയിട്ടുണ്ട്.ഒഴിവുകൾ വായിച്ചുനോക്കി നിങ്ങൾക്ക് ആവശ്യമുള്ള ജോലിക്ക് അപേക്ഷിക്കുക.
മയൂരിയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ.
1) മാനേജർ. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
2) സെയിൽസ്മാൻ - പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത.
3) സെയിൽസ് ഗേൾ- വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.
4) അക്കൗണ്ടന്റ്- വിദ്യാഭ്യാസയോഗ്യത ബികോം അല്ലെങ്കിൽ എംകോം.
5) ടെലി കോളർ.
6) ഡ്രൈവർ.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപരിചയമുള്ള ഉദ്യോഗാർഥികൾക്ക് ജോലിയിലേക്ക് അപേക്ഷിക്കുമ്പോൾ മുൻഗണന ലഭിക്കുന്നതായിരിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ശമ്പളം മാസം 15,000 മുതൽ 45,000 രൂപ വരെ ലഭിക്കുന്നതാണ്. ആകർഷകമായ ശമ്പളത്തോടൊപ്പം സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.ഇന്റർവ്യൂ ജൂലൈ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് കരുവാരകുണ്ട് മയുരിയിൽ വെച്ച് നടക്കുന്നു.INTERVIEW TIME 10 AM TO 5 PM.കരുവാരകുണ്ട് കാളികാവ് , തുവ്വൂർ നിവാസികൾക്ക് മാത്രമായി മധുരി ഒരുക്കുന്ന
MASS INTERVIEW.
മറ്റു സ്ഥാപനങ്ങളിലെ ചില വേക്കൻസികൾ.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
🔺പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ അട്ടപ്പാടി, മണ്ണാർക്കാട്, നെന്മാറ, ശ്രീകൃഷ്ണപുരം, കുഴൽമന്ദം ബ്ലോക്കുകളിൽ കമ്മ്യൂണിറ്റി കൗൺസിലർ നിയമനത്തിന് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
എം.എസ്.ഡബ്ല്യു, എം.എസോഷ്യോളജിയാണ് യോഗ്യത.
അപേക്ഷകർക്ക് ഒന്നിന് 40 വയസ്സ് കവിയരുത്.
ജൂലൈ
അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ 23 ന് രാവിലെ 10. 30 ന് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നേരിട്ട് എത്തണമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു.
,🔺ആലപ്പുഴ: കുമാരപുരം ഗ്രാമപഞ്ചായത്തിൽ ചെന്നാട്ട് കോളനിയിലെ എൽ.പി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർഥികൾക്ക് ട്യൂഷൻ നൽകുന്നതിന് ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.
ബിരുദവും ബി.എഡുമുള്ള പട്ടികവർഗ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
ഈ യോഗ്യതകളുള്ളവരുടെ അഭാവത്തിൽ ടി.ടി.സി/ ഡി.എഡ് യോഗ്യത ഉള്ളവരെയും പരിഗണിക്കും. ചെന്നാട്ട് കോളനിയിലോ സമീപത്തോ ഉള്ളവർക്ക് മുൻഗണന. പ്രതിമാസം 15000 രൂപ ഹോണറേറിയം ലഭിക്കും.
താത്പര്യമുള്ളവർ ജൂലൈ 22ന് വൈകുന്നേരം നാലിനകം ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ അപേക്ഷ നൽകണം.
🔺മലപ്പുറം പൂക്കോട്ടൂർ പി.എച്ച്.സിയിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സിനെ താത്ക്കാലികമായി നിയമിക്കുന്നു.
യോഗ്യതയുള്ളവർ അസൽ രേഖകളും പകർപ്പുകളും സഹിതം ജൂലൈ 16ന് രാവിലെ 9.30ന് പൂക്കോട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
🔺കോട്ടയം: കേരളത്തിൽ ഉടനീളം പുതുതായി ആരംഭിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ചുകളിലുള്ള ഒഴിവുകളിലേക്ക് കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റർ വഴി ജൂലൈ 18ന് അഭിമുഖം നടത്തും.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും കുറഞ്ഞത് 18 മാസം മാനേജർ തസ്തികയിൽ പ്രവൃത്തി പരിചയവുമാണ് ബ്രാഞ്ച് മാനേജർ തസ്തികയിലേക്കുള്ള യോഗ്യത. പ്രായപരിധി 34 വയസ്.
പ്ലസ് ടു /ബിരുദം യോഗ്യതയുള്ളവർക്ക് ഫീൽഡ് ഓഫീസർ തസ്തികയിലേക്ക അപേക്ഷിക്കാം. പ്രായപരിധി: 28-30
താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 18ന് രാവിലെ 10ന് ബയോഡേറ്റയുമായി എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം.
വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.