പരീക്ഷ ഇല്ലാതെ സർക്കാർ ജോലി നേടാൻ അവസരങ്ങൾ.
🔺സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്കോ) ഒരു വർഷ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു.
23 നും 35 നും ഇടയ്ക്ക് പ്രായപരിധിയും ബി.വി.എസ്.സി/എം.വി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ ബയോഡാറ്റാ സഹിതം ജൂലൈ 30 ന് വൈകിട്ട് അഞ്ചിന് മുമ്പ് മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്കോ), ടി.സി 30/697 പേട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം.,
🔺സ്റ്റാഫ് നേഴ്‌സ് നിയമനം
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഴമ്ബാലക്കോട് ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്‌സ് നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ്. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും നിര്‍ബന്ധം. പ്രായപരിധി 35 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, രജിസ്‌ട്രേഷന്‍ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷ ജൂലൈ 22 ന് വൈകിട്ട് നാലിനകം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. അഭിമുഖം ജൂലൈ 26 ന് രാവിലെ 11 ന് നടക്കും. ഫോണ്‍: 9744654090
🔺പ്രോജക്‌ട് അസിസ്റ്റന്റ് നിയമനം
കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്‌ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 20 വിശദവിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (https://keralapottery.org/)
🔺പാലക്കാട് : മീനാക്ഷിപുരം പ്രീമെട്രിക് ഹോസ്റ്റൽ യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്ന അന്തേവാസികൾക്ക് സ്ഥാപനത്തിലെത്തി ട്യൂഷൻ ഏടുക്കുന്നതിന് പാർട് ടൈം ട്യൂട്ടർ നിയമനം നടത്തുന്നു.
ബി.എഡ് യോഗ്യതയുള്ള ഗണിതം, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം.
മലയാളം, തമിഴ് അറിയുന്നവർക്ക് മുൻഗണന.
താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 19 ന് രാവിലെ 10.30 ന് ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിലെ ടൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണമെന്ന് ചിറ്റൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അറിയിച്ചു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് മുൻഗണന ലഭിക്കും.
🔺സാറ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു
ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍- പുരുഷന്‍), ഹെഡ്കോണ്‍സ്റ്റബിള്‍ (അസിസ്റ്റന്റ് വയര്‍ലസ് ഓപ്പറേറ്റര്‍/ ടെലിപ്രിന്റര്‍ ഓപ്പറേറ്റര്‍) എന്നീ തസ്തികകളില്‍ നിയമനത്തിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത മത്സര പരീക്ഷ ഒക്ടോബറില്‍ നടക്കും. ജൂലൈ 29 വരെ അപേക്ഷ സമര്‍പ്പിക്കാം. വിദ്യാഭ്യാസ യോഗ്യതകളും മറ്റു വിവരങ്ങളും https://ssc.nic.in/, https://ssckkr.kar.nic.in/ എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.
🔺താത്കാലിക നിയമനം
കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോ/ പ്രൊജക്റ്റ് ഫെല്ലോ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/ പ്ലാന്റ് സയന്‍സ്/ ബയോടെക്നോളജി/ ഫോറസ്ട്രി എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ നാഷണല്‍ ലെവല്‍ ടെസ്റ്റ് ക്വാളിഫിക്കേഷന്‍, സി.എസ്.ഐ.ആര്‍/ യു.ജി.സി-നെറ്റ് അല്ലെങ്കില്‍ ഗേറ്റ് (ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോയ്ക്കു മാത്രം) എന്നിവയാണു യോഗ്യതകള്‍. മോളിക്യുലാര്‍ ടെക്‌നിക്‌സ്, വനമേഖലയിലുള്ള ഫീല്‍ഡ് വര്‍ക്ക് എന്നിവയില്‍ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 25നു രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരളം ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിനു പങ്കെടുക്കണം. വിവരങ്ങള്‍ക്ക് kfri.res.in സന്ദര്‍ശിക്കു.
🔺താത്കാലിക നിയമനം
വാക് ഇന്‍ ഇന്റര്‍വ്യൂ
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വെങ്ങാനൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലില്‍ 2022-23 അധ്യയന വര്‍ഷം ഒഴിവുള്ള മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് പ്രതിമാസം 12,000 രൂപ നിരക്കില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചതായി പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ബിരുദവും ബിഎഡും വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ വിശദമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജാതി സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 20ന് രാവിലെ 11ന് അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ വച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – 8547630012.
🔺അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ഒഴിവ്
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ കോടതിയിലെ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് 1978ലെ കെ.ജി.എല്‍.ഒ റൂള്‍സ് ചട്ടം 8ലെ വ്യവസ്ഥകള്‍ക്കനുസൃതമായി അഭിഭാഷകരുടെ ഒരു പാനല്‍ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷന്റെ വിവരങ്ങള്‍, എന്റോള്‍മെന്റ് തീയതി, പ്രവര്‍ത്തി പരിചയം, അപേക്ഷകന്‍ ഉള്‍പ്പെടുന്ന പൊലീസ് സ്റ്റേഷന്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകളും സഹിതം സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന് തിരുവനന്തപുരം 695043 എന്ന വിലാസത്തില്‍ ജൂലൈ 30ന് മുമ്ബ് അപേക്ഷിക്കണമെന്ന് അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്ട്രേറ്റ് അനില്‍ ജോസ് ജെ അറിയിച്ചു.
🔺പാര്‍ട് ടൈം ട്യൂട്ടര്‍ നിയമനം
മീനാക്ഷിപുരം പ്രീമെട്രിക് ഹോസ്റ്റല്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പഠിക്കുന്ന അന്തേവാസികള്‍ക്ക് സ്ഥാപനത്തിലെത്തി ട്യൂഷന്‍ ഏടുക്കുന്നതിന് പാര്‍ട് ടൈം ട്യൂട്ടര്‍ നിയമനം നടത്തുന്നു. ബി.എഡ് യോഗ്യതയുള്ള ഗണിതം, സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം. മലയാളം, തമിഴ് അറിയുന്നവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 19 ന് രാവിലെ 10.30 ന് ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ ടൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് ചിറ്റൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 9496070367
🔺ഇന്റര്‍വ്യൂ മാറ്റി
വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തില്‍ ജൂലൈ 19നു നടത്താനിരുന്ന താല്‍ക്കാലിക ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ സാങ്കേതിക കാരണങ്ങളാല്‍ 21ലേക്കു മാറ്റി. ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് സ്ഥാപനത്തിന്റെ കോണ്‍ഫറന്‍സ് ഹാളിലാണ് ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഹാജരാകണം.
🔺പ്രോജക്‌ട് അസിസ്റ്റന്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിലെ പ്രോജക്‌ട് അസിസ്റ്റന്റ് താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദം അനിവാര്യം. വനയാത്രയിലും/ പഠനത്തിനും ഉള്ള പ്രവൃത്തി പരിചയം, കമ്ബ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അഭികാമ്യം. 28.03.2024 വരെയാണ് നിയമന കാലാവധി. പ്രതിമാസം 19,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മുന്ന് വര്‍ഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കുന്നതാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 22ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
🔺അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പിന്റെ പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട യുവതി യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇത് തികച്ചും ഒരു പരിശീലന പദ്ധതിയാണ്. പ്രൊഫഷണല്‍ യോഗ്യതയുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികളെ മികവുറ്റ ജോലികള്‍ കരസ്ഥമാക്കുവാന്‍ പ്രാപ്തരാക്കുന്നതിന് പട്ടിക വര്‍ഗ വികസന വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ പ്രാദേശിക പശ്ചാത്തല സൗകര്യ വികസന പദ്ധതികളുടേയും നിര്‍വഹണത്തില്‍ പങ്കാളികളാക്കി പ്രവൃത്തിപരിചയം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
🔺ഉദ്യോഗാര്‍ത്ഥികള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഉള്ളവനായിരിക്കണം. 21 നും 35 നും ഇടയില്‍ പ്രായമുള്ളവരും സിവില്‍ എഞ്ചിനീയറിംഗ് ബിരുദമോ ബിടെക്/ഡിപ്ലോമയോ ഐടിഐ സര്‍ട്ടിഫിക്കറ്റോ വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം. (കോഴ്‌സ് വിജയിച്ചവര്‍ മാത്രം). പ്രതിമാസം 18,000നിരക്കില്‍ ഓണറേറിയവും നിയമന കാലവധി ഒരു വര്‍ഷവും ആയിരിക്കും. നിശ്ചിതമാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന പകര്‍പ്പ് സഹിതം ജൂലൈ 23 ന് വൈകുന്നേരം അഞ്ചിനകം ജില്ലയിലെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോറം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും www.stdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുമെന്ന് ട്രൈബല്‍ ഡെവലപമെന്റ് ഓഫീസര്‍ അറിയിച്ചു.