സാമൂഹ്യ നീതി വകുപ്പിനു കീഴിൽ ജോലി അവസരങ്ങൾ.
ജില്ലയിൽ പ്രവർത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരുടെ പരിചരണത്തിനായി എം.റ്റി.സി.പി, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
യഥാക്രമം 18,390 രൂപ, 24,520 രൂപയാണ് വേതനം.
താൽപ്പര്യമുള്ളവർ ആഗസ്റ്റ് ഒന്ന് പൂജപ്പുര ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.
എം.റ്റി.സി.പി തസ്തികയിലേക്ക് രാവിലെ 10നും ജെ.പി.എച്ച്.എൻ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം.
ക്ഷേമ സ്ഥാപനങ്ങളിൽ പ്രവർത്തി പരിചയമുള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും പ്രത്യേക പരിഗണന നൽകും. കിടപ്പ് രോഗികൾ ഉൾപ്പെടെയുള്ളവരെ പരിചരിക്കാൻ ശാരീരിക ക്ഷമതയുള്ളവരായിരിക്കണം.
പ്രായപരിധി 50 വയസ്.
അപേക്ഷകർ വയസ്, വിദ്യഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പൂജപ്പുര ജില്ലാ സാമൂഹിക നീതി ഓഫീസിൽ നിശ്ചിത സമയത്തിന് അരമണിക്കൂർ മുമ്പ് എത്തിചേരണം.
മൾട്ടി ടാസ്ക് ജീവനക്കാർ എട്ടാംക്ലാസ് പാസായിരിക്കണം. ജെ.പി.എൻ.എച്ച് ജീവനക്കാർ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യയോഗ്യതയും ജെ.പി.എൻ.എച്ച് കോഴ്സും പൂർത്തിയാക്കിയിരിക്കണം.
ഇമെയിൽ- dswotvmswa@gmail.com
ഫോൺ നമ്പർ- 0471 234 3241
മറ്റു ജില്ലയിലെ ഒഴിവുകൾ ചുവടെ ചേർക്കുന്നു
ആലപ്പുഴ സാമൂഹ്യ നീതി വകുപ്പിനു കീഴിൽ മായിത്തറിയിൽ പ്രവർത്തിക്കുന്ന വൃദ്ധ -വികലാംഗ സദനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാർ നിയമനത്തിനുള്ള വാക്-ഇൻ-ഇൻർവ്യൂ ഓഗസ്റ്റ് നാലിന് നടക്കും.
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് എട്ടാം ക്ലാസ് യോഗ്യയും
50 വയസിന് താഴെ പ്രായവുമുള്ള പുരുഷൻമാരെയാണ് പരിഗണിക്കുന്നത്.
രാത്രിയും പകലും ജോലി ചെയ്യാനുള്ള സന്നദ്ധതയും ശാരീരിക ക്ഷമതയും ക്ഷേമ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ജെറിയാട്രിക് പരിശീലനം ലഭിച്ചവരായിരിക്കണം.
പ്ല, ജെ.പി.എച്ച്.എൻ കോഴ്സ് വിജയിച്ച, 50ൽ താഴെ പ്രായമുള്ള സ്ത്രീകളെയാണ് ജെ.പി.എച്ച്.എൻ തസ്തികയിലേക്ക് പരിഗണിക്കുന്നത്. രാത്രിയും പകലും ജോലി ചെയ്യാൻ സന്നദ്ധതയും, ശാരീരിക ക്ഷമതയുമുള്ളവരായിക്കണം.
യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി രാവിലെ മുതൽ മായിത്തറ വൃദ്ധ വികലാംഗ സദനത്തിൽ നടക്കുന്ന വാക്ക് ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. പരിസര വാസികൾക്ക് മുൻഗണന.
🔺രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി തിരുവനന്തപുരം വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു.
1)സീനിയർ റിസർച്ച് ഫെല്ലോ
ഒഴിവ്: 1
യോഗ്യത: MSc/ BE/ BTech/ തത്തുല്യം ( ലൈഫ് സയൻസ് വിഷയങ്ങളിൽ), NET പരിചയം: 2 വർഷം ശമ്പളം: 35,000 രൂപ
2)റിസർച്ച് അസോസിയേറ്റ്
ഒഴിവ്: 1
യോഗ്യത: PhD ( ലൈഫ് സയൻസിലെ ബ്രാഞ്ചിൽ)/ M
Pharam/ MVSC
പരിചയം: 3 വർഷം
ശമ്പളം: 47,000 രൂപ
പ്രായപരിധി: 32 വയസ്സ്
( സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).
യോഗ്യരായ ഉദ്യോഗാർത്ഥികൾ
നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 5ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക
🔺തൃശൂർ : അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ എഞ്ചിൻ ഡ്രൈവർ, ബോട്ട് കമാണ്ടർ, അസിസ്റ്റന്റ് ബോട്ട് കമാണ്ടർ, ലാസ്കർ, മറൈൻ ഹോം ഗാർഡ് തസ്തികകളിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നു. ബോട്ട് കമാണ്ടർ, അസിസ്റ്റന്റ് ബോട്ട് കമാണ്ടർ, എഞ്ചിൻ ഡ്രൈവർ എന്നീ തസ്തികകളിലേയ്ക്ക് നേവി/കോസ്റ്റ് ഗാർഡ്/ ബി.എസ്.എഫ് വാട്ടർ വിഭാഗം വിമുക്ത സൈനികർക്ക് അപേക്ഷിക്കാം.
ബോട്ട് കമാണ്ടർ, അസിസ്റ്റന്റ് ബോട്ട് കമാണ്ടർ യോഗ്യത: കേരള മൈനർ പോർട്ട്സ് നൽകിയിട്ടുള്ള മാസ്റ്റർ ഡ്രൈവർ (ഹാർബർ ക്രാഫ്റ്റ് റൂൾസ്/എംഎംഡി) ലൈസൻസും 3 വർഷം കടലിൽ ബോട്ട് ഓടിച്ചുള്ള പരിചയവും. എഞ്ചിൻ ഡ്രൈവർ യോഗ്യത: കെ ഐ വി എഞ്ചിൻ ഡ്രൈവർ ലൈസൻസ്.
ബോട്ട് ലാസ്കർ യോഗ്യത: കെ ഐ വി എഞ്ചിൻ ഡ്രൈവർ ലൈസൻസും 3 വർഷത്തെ പ്രവർത്തി പരിചയവും. മറൈൻ ഹോം ഗാർഡ് യോഗ്യത: ഏഴാം ക്ലാസ് പഠനവും 5 വർഷത്തെ പുറംകടലിലെ പരിചയവും കടലിൽ രക്ഷാപ്രവർത്തനം നടത്താനുള്ള കഴിവും.
പ്രായപരിധി 50 വയസ് കവിയരുത്.
സ്ത്രീകളും വികലാംഗരും മറ്റ് അസുഖങ്ങൾ ഉള്ളവരും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷ ജില്ലാ പൊലീസ് മേധാവി, തൃശൂർ റൂറൽ, അയ്യന്തോൾ എന്ന വിലാസത്തിൽ സമർപ്പിക്കണം. അവസാന തീയതി ജൂലൈ 31.