എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി BSNL ൽ ജോലി നേടാം

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി BSNL ൽ ജോലി നേടാം 

29.08.2022 ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ സംബന്ധിച്ച് കാലിക്കറ്റ് എംപ്ലോയബിലിറ്റി സെന്റർ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഔദ്യോഗിക പരസ്യം പ്രസിദ്ധീകരിച്ചു. ശ്രീറാം ഓട്ടോമാൾ ഇന്ത്യ ലിമിറ്റഡ്, ബിഎസ്എൻഎൽ കോഴിക്കോട്, ഫ്യൂച്ചർ ജനറൽ ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് തുടങ്ങിയ വിവിധ കമ്പനികളിൽ കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, സെയിൽസ് ഓഫീസർ, ഒരു വർഷത്തേക്ക് അപ്രന്റീസ് ട്രെയിനി, ഇൻഷുറൻസ് മാനേജർ, പ്ലാനിംഗ് അഡ്വൈസർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ അവർ നിയമിക്കുന്നു.

താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ 29/08/2022 (തിങ്കൾ) രാവിലെ 10 മണിക്ക് കോഴിക്കോട്, എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷനുള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം. മറ്റുള്ളവർ അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് 250 രൂപ നൽകി ഒറ്റത്തവണ രജിസ്റ്റർ ചെയ്യണം.
 അഭിമുഖം നടക്കുന്ന സ്ഥലം: എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കോഴിക്കോട്, സിവിൽ സ്റ്റേഷൻ,
 രണ്ടാം നില, സി-ബ്ലോക്ക്, എരഞ്ഞിപ്പാലം, കോഴിക്കോട്, കേരളം 673020.

🔺കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് 29ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള വിവിധ തസ്തികളിലേക്ക് കൂടിക്കാഴ്ച നടത്തും

കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ്, സെയിൽസ് ഓഫീസർ, ഇൻഷൂറൻസ് മാനേജർ യോഗ്യത ബിരുദം ), അപ്രന്റീസ് ട്രെയിനി (യോഗ്യത ബിരുദം / ഡിപ്ലോമ) പ്ലാനിംങ്ങ് അഡ്വൈസർ (യോഗ്യത പ്ലസ് ടു തസ്തികകളിലേക്കാണ് കൂടിക്കാഴ്ച.
calicutemployabilitycentre facebook
സന്ദർശിക്കുക.

🔺പാലക്കാട് ശ്രീകൃഷ്ണപുരം സർക്കാർ എൻജിനിയറിങ് കോളെജിൽ വിവിധ വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ, ട്രേഡ്സ്മാൻ ഒഴിവിലേക്ക് ഓഗസ്റ്റ് 30 നും സെപ്റ്റംബർ ഒന്നിനും പരീക്ഷ/ കൂടിക്കാഴ്ച്ച നടക്കും.

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ, ട്രേഡ്സ്മാൻ ഒഴിവുകളിൽ പരീക്ഷ/കൂടിക്കാഴ്ച ഓഗസ്റ്റ് 26, 30 തീയതികളിൽ നടക്കും.

ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലെ എം.ടെക് (റോബോടിക്സ്), ബി.ടെക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാർക്കുള്ള പരീക്ഷ/കൂടിക്കാഴ്ച ഓഗസ്റ്റ് 25 ന് നടക്കും.
മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ എം.ടെക് (റോബോടിക്സ്), ബി.ടെക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള പരീക്ഷ/ കൂടിക്കാഴ്ച ഓഗസ്റ്റ് 25, 30 തീയതികളിൽ നടക്കും.
താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളും തിരിച്ചറിയൽ രേഖകളും സഹിതം നിശ്ചിത തീയതികളിൽ രാവിലെ പത്തിനകം എത്തണം.

🔺തൃശൂർ ജില്ലയിൽ ഫിഷറീസ് വകുപ്പിൽ സുഭിക്ഷകേരളം-ജനകീയ മത്സ്യകൃഷി 2022-23ന്റെ ഭാഗമായി പ്രൊജക്ട് കോർഡിനേറ്റർമാരെയും അക്വാകൾച്ചർ പ്രൊമോട്ടർമാരെയും താൽക്കാലികമായി നിയമിക്കുന്നു.
താൽപര്യമുള്ളവർ ആഗസ്റ്റ് 26ന് വൈകീട്ട് 4 മണിക്ക് മുമ്പായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വയസ്, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെളളപേപ്പറിൽ അപേക്ഷ സമർപ്പിക്കണം.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain