ജയിൽ ഡ്രൈവർ ജോലി നേടാം | driver jobs in kerala|

ജയിൽ ഡ്രൈവർ ജോലി നേടാൻ അവസരം.

താഴെ പറയുന്ന തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന്, യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രം ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ്വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത ശേഷമാണ് സമർപ്പിക്കേണ്ടത്. ഇതിനോടകം രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

പോസ്റ്റ് - ജയിൽ ഡ്രൈവർ
ശമ്പളം - 27900-63700/.
നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായപരിധി- 18-39
ഉദ്യോഗാർത്ഥികൾ 02.01.1983 നും 01.01.2004- നും ഇടയിൽ ജനിച്ചവരായിരിക്കണം: രണ്ടു തീയതികളും ഉൾപ്പെടെ) (പട്ടികജാതി/പട്ടിക വർഗ്ഗം വിഭാഗത്തിലുള്ളവർക്കും മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.

യോഗ്യതകൾ :


I) SSLC അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായിരിക്കണം.
ഹെവി പാസഞ്ചർ/ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.സാധുവായ
 മോട്ടോർ സൈക്കിൾ ഓടിക്കുന്നതിലുള്ള ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയ യോഗ്യതയായി കണക്കാക്കുന്നതാണ്.

കുറിപ്പ്:- ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ ഓടിക്കാനുള്ള പ്രാഗൽഭ്യം പി.എസ്.സി നടത്തുന്ന പ്രായോഗിക പരീക്ഷയിലൂടെ (T test ഉം Road Test അടക്കം) തെളിയിക്കേണ്ടതാണ്. " " ടെസ്റ്റിൽ വിജയിക്കുന്നവരെ മാത്രമേ റോഡ് ടെസ്റ്റിൽ പങ്കെടുപ്പിക്കുകയുള്ളു.


അറിഞ്ഞിരിക്കേണ്ട മറ്റു കാര്യങ്ങൾ
.


1)ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ ഈ ഉദ്യോഗത്തിന് അപേക്ഷിക്കുവാൻ അർഹരല്ല.

2) ഉദ്യോഗാർത്ഥികൾ അപേക്ഷയുടെ കോളത്തിൽ യോഗ്യതകൾ) ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗിലുള്ള പരിചയം തുടങ്ങിയവ സംബന്ധിച്ച പൂർണ്ണവിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്.

3) പ്രായോഗിക പരീക്ഷയ്ക്ക് ക്ഷണിക്കുമ്പോൾ മുകളിൽ (iv)-ാം ഖണ്ഡികയിൽ ആവശ്യപ്പെടുന്ന മെഡിക്കൽ ഫിറ്റ്നസ് സംബന്ധമായ എല്ലാ വിവരങ്ങളും iv b) ഒഴികെ) അടങ്ങുന്ന നിശ്ചിത മാതൃകയിലുള്ള ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് (അസ്സൽ) അസിസ്റ്റന്റ് സർജന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്ന് വാങ്ങി ഹാജരാക്കേണ്ടതാണ്. കൂടാതെ കാഴ്ചശക്തി സംബന്ധിച്ച് ഖണ്ഡിക 7(v)(b) ൽ പറയുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഗവൺമെന്റ് സർവ്വീസിലുള്ള ഒഫ്താൽമോളജിസ്റ്റിൽ നിന്ന് വാങ്ങി ഹാജരാക്കേണ്ടതാണ്. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക ഈ വിജ്ഞാപനത്തോടൊപ്പം ചുവടെ ചേർത്തിട്ടുണ്ട്.

4) തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ഉദ്യോഗാർത്ഥികൾക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. അതായത് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിലും, പരീക്ഷ/ഓൺലൈൻ പരീക്ഷ, പ്രായോഗിക പരീക്ഷ, ഇന്റർവ്യൂ എന്നിവ നടത്തുന്ന തീയതികളിലും.

5. ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്നും ഉദ്യോഗാർത്ഥികളെ ഊഴം അനുസരിച്ച് ആസ്ഥാന ഒഴിവുകളിലേയ്ക്കും നിയമന ശിപാർശ ചെയ്യുന്നതാണ്.

അപേക്ഷകൾ സമർപ്പിക്കേണ്ട രീതി.


ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്ലൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ userID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31.08.2022 ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ.

കൂടുതൽ അറിയാനും വായിക്കാനും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain