പാക്കിങ് ജോലി മുതൽ നിരവധി ഒഴിവുകൾ
നേരിട്ടുള്ള നിരവധി ജോലി ഒഴിവുകൾ.
കേരളത്തിൽ ജോലി അന്വേഷിക്കുന്ന സാധാരണകരയ ആളുകൾക്കുള്ള നിരവധി ജോലി അവസരങ്ങൾ വന്നിട്ടുണ്ട്, ജോലിക്ക് യാതൊരു ചാർജും കൊടുക്കേണ്ടതില്ല നേരിട്ട് ജോലി നേടാവുന്ന നിരവധി ഒഴിവുകൾ.
ജോലി ഒഴിവുകൾ പൂർണമായും വായിച്ചു നോക്കുക നിങ്ങൾക്ക് താല്പര്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.
ഒഴിവുകൾ ചുവടെ നൽകുന്നു.
എന്റെ മില്ലിൽ പാക്കിങ് ജോലി ഒഴിവുകൾ.
സ്ത്രീകൾക്കും പുരുഷന്മാർക്കും ജോലി നേടാവുന്ന ഒഴിവുകൾ, താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക.
OPEN POSITION
▪️Ladies PACKING + Billing
▪️Gents PACKING + CUSTOMER SERVICE
തിരുവനന്തപുരം ജില്ലയിൽ ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക.
For Walk in interview: Janatha Flour Mill & Oil Mill Poojapura - 695012 Thiruvanathapuram Estd: 1980
Entemillkerala@gmil.com | website: www.entemil.com
Send Your Biodata: 7907075131
For Contact : 9446614339, 0471-2353510
മറ്റ് ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.
🔺തൃശൂർ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ബ്ലോക്ക് പഞ്ചായത്തിന്റെ കൈപ്പറമ്പ് ആർ.ആർ.എഫിലേയ്ക്ക് എത്തിക്കുന്നതിനുള്ള വാഹനം ( ടാറ്റാ എയ്സ്) ഓടിക്കുന്നതിനായി പ്രതിദിനം പരമാവധി 550 രൂപ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു.
നാലുചക്ര വാഹനം ഓടിക്കുന്നതിനുള്ള സാധുവായ ലൈസൻസ് ഉള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.
യോഗ്യരായവരിൽ നിന്ന് തെരഞ്ഞെടുത്തയാളെ
ഭരണസമിതി തീരുമാനപ്രകാരം നിയമിക്കും.
സ്ത്രീകൾക്ക് മുൻഗണനയുണ്ട്.
അപേക്ഷകരിൽ യോഗ്യതയുള്ള വനിതകൾ ഇല്ലാത്ത പക്ഷം മറ്റുള്ളവരെ പരിഗണിക്കും. പ്രവർത്തി ദിവസങ്ങൾ പരമാവധി 10 മുതൽ 15 ദിവസം വരെ. പ്രതിമാസം പരമാവധി 15 ദിവസത്തെ വേതനം ലഭിക്കും.
🔺വയനാട് തവിഞ്ഞാൽ വില്ലേജിലെ പാലക്കുനി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ആഗസ്റ്റ് 31 ന് വൈകീട്ട് 5 നകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ ലഭിക്കണം.
അപേക്ഷ ഫോറം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലും മലബാർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിലും ലഭിക്കും.
🔺സംസ്ഥാന ഐ.ടി.മിഷൻ തൃശൂർ ജില്ലയിൽ ഇ-ജില്ല, ഇ
ഓഫീസ് പദ്ധതികളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഹാന്റ്ഹോൾഡ് സപ്പോർട്ട് എൻജിനീയർമാരെ (എച്ച്.എസ്.ഇ.) നിയമിക്കുന്നു. ത ലപ്പിള്ളി, മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്ക് പരിധികൾ കേന്ദ്രീകരിച്ചാണ് ജോലി. ശമ്പളം: 21000/
പ്രതിമാസം.
ഐ.ടി., കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എന്നിവയിൽ ബി.ടെക് ബിരുദമുള്ളവർക്കും എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (ഒരു വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം), മൂന്ന് വർഷ ഡിപ്ലോമ - ഹാർഡ് വെയർ/കമ്പ്യൂട്ടർ/ഐടി (രണ്ട് വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 30.
അപേക്ഷ ഫോം ലഭിക്കേണ്ട അവസാന തീയതി: ആഗസ്റ്റ് 27.
🔺തൃശൂർ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ഓവർസിയർ ഗ്രേഡ് || തസ്തികയിലേയ്ക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഐടിഐ/ ഐടിസി/ തത്തുല്യ യോഗ്യത പാസാകണം. (സിവിൽ എൻജിനീയറിംഗ് - 2 വർഷത്തെ കോഴ്സ്) പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 25 വൈകീട്ട് 4 മണി വരെ.
അപേക്ഷ തപാൽ മുഖേനയോ പ്രവൃത്തി ദിവസങ്ങളിൽ
നേരിട്ടോ നൽകാം.
അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ ഉൾപ്പെടുത്തണം.
കടുതൽ വിവരങ്ങൾക്ക് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെടുക. വിലാസം: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, മുല്ലശ്ശേരി പി.ഒ - 680509