WORK FROM HOME JOBS KERALA
വീട്ടിൽ ഇരുന്നു ജോലി ചെയ്യാവുന്ന ജോലി അവസരമാണ് താഴെ കൊടുത്തിരിക്കുന്നത്, പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലിക്കായ് അപ്ലൈ ചെയ്യുക, നിങ്ങൾക്ക് ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരിലേക്കും കൂടി ഷെയർ ചെയ്തു കൊടുക്കുക.
Leading Overseas Educational Consultant Hiring Councellors- Voice Process
Fresher/Experenced
Work From Home Mode.
Duty Time: 09 am- 05 PM
Salary: 15K+ Incentives
Work From Home.
Qualification: HSC/Degree/Diploma
Gender: Females Candidates who have laptop/desktop at home will get preference. Interested candidates can apply.
Now Hiring: Counsellors– (Voice Process) as
Interested candidates can share resume to 9656 557054 Via WhatsApp.Last Date: 19/08/2022Note: Recruitment HUB Members preferred
മറ്റ് ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.
🔺മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, ലീഗൽ കൗൺസിലർ(പാർട്ട് ടൈം) തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തും.
ഹോം മാനേജർ ഒരു ഒഴിവിലേക്ക് എം.എസ്.ഡബ്ല്യു/ എം.എ (സോഷ്യോളജി)/ എം.എ (സെക്കോളജി), എം.എസ്.സി (സൈക്കോളജി) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം പ്രതിമാസം 22,500 രൂപ.
ഒരു ഫീൽഡ് വർക്കർ കം കേസ് വർക്കർ ഒഴിവിലേക്ക് എം.എസ്.ഡബ്ല്യു/ പിജി (സൈക്കോളജി/ സോഷ്യോളജി) പാസ്സായവർക്ക് അപേക്ഷിക്കാം ശമ്പളം 16000 രൂപ.
ലീഗൽ കൗൺസിലറിന്റെ പാർട്ട് ടൈം ഒഴിവിലേക്ക് എൽ.എൽ.ബി പൂർത്തിയായ അഭിഭാഷക പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ശമ്പളം 10,000 രൂപ. അപേക്ഷകർ 25 വയസ്സ് പൂർത്തിയായിരിക്കണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.
യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് 30ന് രാവിലെ 10.30ന് കോട്ടയം കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടക്കുന്ന ഇന്റർവ്യുവിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം