1700 ൽ പരം ഒഴിവുകൾ | മെഗാ ജോബ് ഫെയർ |

കോഴിക്കോട് നൂറിലേറെ മികച്ച തൊഴിൽ അവസരങ്ങളുമായി കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഐ.സി.എ കാലിക്കറ്റും സംയുക്തമായി ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
ശനിയാഴ്ച(സെപ്റ്റംബർ 24) വെസ്റ്റ്ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ രാവിലെ 10 മുതൽ ആരംഭിക്കുന്ന മെഗാ തൊഴിൽ മേളയിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.മികച്ച മൾട്ടിനാഷണൽ കമ്പനികളിലേക്ക്ഒഴിവുകൾ വന്നിട്ടുണ്ട്.ഒഴിവുകൾ ചുവടെ.

🔺ബാക്ക്ഓഫീസ് അസോസിയേറ്റ്, 🔺ഫിനാൻസ് അസോസിയേറ്റ്,
🔺ഓഫീസ് സ്റ്റാഫ്,

🔺മാനേജ്മെന്റ് സ്റ്റാഫ്,
🔺സെയിൽസ് എക്സിക്യൂട്ടീവ്,
🔺 ടെലികോളർ,
🔺അസിസ്റ്റന്റ് മാനേജർ,
🔺 ഹോസ്പിറ്റാലിറ്റി സ്റ്റാഫ്,
🔺ടീം ലീഡർ,
🔺ഇംബോൺഡ് സെയിൽസ്,
🔺മാനേജർ, സെയിൽസ് & മാർക്കറ്റിംഗ്, 🔺ഓഫീസ് എക്സിക്യൂട്ടീവ്,
🔺എസ്.എ.പി എക്സിക്യൂട്ടീവ്, 🔺റിസപ്ഷനിസ്റ്റ്,
🔺അക്കൗണ്ട്സ് എക്സിക്യൂട്ടീവ്,
🔺കാഷ്യർ,
🔺ഹാർഡ് വെയർ സ്റ്റാഫ്,
🔺മെക്കാനിക്സ്, ഡെപ്യൂട്ടി ബ്രാഞ്ച് ഹെഡ്, 🔺അഡ്വൈസർ,
🔺പെയിന്റർ, ടിങ്കർ,
🔺മെക്കാനിക്ക് (ഓട്ടോമൊബൈൽ), 🔺ഓപ്പറേഷണൽ എക്സിക്യൂട്ടീവ്,
🔺ബില്ലിംഗ് എക്സിക്യുട്ടീവ്,
🔺ഫാഷൻ ഡിസൈനർ,
🔺എച്ച്.ആർ ട്രെയിനി,
🔺സൈറ്റ് എഞ്ചിനീയർ,
🔺ട്രെയിനിംഗ് എഞ്ചിനിയർ,
🔺പ്രോജക്ട് എഞ്ചിനീയർ

എന്നീ തസ്തികകളിലായി 1700 ൽ പരം ഒഴിവുകളിലേക്കാണ് ജോബ് ഫെയർ നടക്കുന്നത്.പ്ലസ് ടു, ബിരുദം, ബി.കോം. എം.ബി.എ. ഫാഷൻ ഡിസൈനിംഗ്, ബി.ടെക് യോഗ്യതയുളളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷനായി ലിങ്കും ജോലിയുടെ അനുബന്ധ വിവരങ്ങളും ലഭിക്കുന്നതിന് വാട്സ്അപ് മുഖാന്തിരം ബന്ധപ്പെടാവുന്നതാണ്.
0495 237 0176

⭕️എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് (നഴ്സിംഗ് ഓഫീസർ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത ബിഎസ്സി നഴ്സിംഗ്/ജിഎൻഎം, സിടിവിഎസ് ഒടി/ഐസിയുവിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവും സാധുവായ നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും.

താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്തു ഇ-മെയിലേക്ക് അയക്കണം.
കൂടാതെ സെപ്റ്റംബർ 24-ന് രാവിലെ 11-ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്തും. താത്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ബയോഡാറ്റയും ഹാജരാക്കണം.

⭕️പത്തനംതിട്ട ചെന്നീർക്കര ഗവ. ഐ.ടി.ഐയിൽ വെൽഡർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവ് ഉണ്ട്.

മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കിൽ വെൽഡർ ട്രേഡിൽ ഐ ടി ഐ സർട്ടിഫിക്കറ്റ് (എൻ. റ്റി. സി ./എൻ. എ. സി.
യോഗ്യതയും പ്രവർത്തി പരിചയവും ഉള്ളവർ സെപ്റ്റംബർ 24 ന് രാവിലെ 11 ന് ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ചെന്നീർക്കര ഐ ടി ഐ യിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain