വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം പ്രദാനംചെയ്യുന്നതിനാണ് പരിശീലകരുടെ സേവനം തേടുന്നത്, ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദമുള്ളവർക്കും, ബിരുദതലത്തിൽ ഇംഗ്ലീഷ് ഭാഷാ കോഴ്സ് പഠിച്ചിട്ടുള്ള ബിരുദാനന്തര ബിരുദധാരികൾക്കും, ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം തെളിയിക്കുന്നതിനുള്ള ഇന്റർനാഷണൽ സർട്ടിഫിക്കേഷനോടുകൂടിയ ഏതെങ്കിലും വിഷയത്തിൽ ബിരുദധാരികൾ/ബിരുദാനന്തര ബിരുദധാരികൾ (BEC B1 അല്ലെങ്കിൽ തത്തുല്യം) എന്നിവർക്കും അപേക്ഷിക്കാം.
ബന്ധപ്പെട്ട മേഖലയിൽ അധ്യാപനത്തിലോ പരിശീലനത്തിലോ മൂന്നോ അതിലധികമോ വർഷത്തെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികളെ ഇംഗ്ലീഷ് ഭാഷാ വിദഗ്ധർ അടങ്ങുന്ന പാനലിന് മുമ്പായി ഓൺലൈൻ/ ഓഫ്ലൈൻ അഭിമുഖത്തിന് വിളിക്കും. ഇന്റർവ്യൂ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓഫ്ലൈൻ ട്രെയിനിംഗ് ഓഫ് ട്രെയിനർ (ToT) പരിശീലനം നൽകും.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് അസാപ് കേരളയുടെ കമ്മ്യൂണിറ്റി ഇംഗ്ലീഷ് ട്രെയിനർ കോഴ്സുകൾ മണിക്കൂറിന് 900 രൂപ നിരക്കിൽ പരിശീലനം നൽകാൻ അവസരം ലഭിക്കും.
അപേക്ഷിക്കുന്നവർ ഓഫ്ലൈൻ ബാച്ചുകൾക്ക് പരിശീലനം നൽകാൻ തയ്യാറായിരിക്കണം. അസാപിന്റെ കമ്മ്യൂണിറ്റി ഇംഗ്ലീഷ് ട്രെയിനർ പരിശീലകരായി ഇതിനകം എംപാനൽ ചെയ്തിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാ ഫീസ് 500/- രൂപ. അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 26, 2022.
🔺പത്തനംതിട്ട തുമ്പമൺ നോർത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് വിഷയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ജൂനിയർ അധ്യാപകഒഴിവുണ്ട്. താത്പര്യമുളളവർ കൂടിക്കാഴ്ചയ്ക്കായി ഈ മാസം 19 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.
🔺കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സറുടെ ഒഴിവ്.
കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബി.ടെക്/ എം.ടെക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 19ന് രാവിലെ 10ന് കോളേജിൽ നടത്തുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം.
എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും കൊണ്ടു വരണം.
🔺കാസർകോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ മംഗലാപുരം പ്രവർത്തിക്കുന്ന സ്വകാര്യ ഐ.ടി സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകളുണ്ട്.
ടെക്നിക്കൽ ട്രെയിനീ- യോഗ്യത എം.സി.എ, എ.എസ്.സി, ബി.സി.എ, ബി.എസ്.സി (കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ്) ബി.ഇ/ ബി.ടെക് കൂടാതെ ബികോം (കംപ്യൂട്ടർ അപ്ലിക്കേഷൻ 2018-2022 പാസ്സായവർ).
ഒഴിവുകളുടെ എണ്ണം -100. പ്രവൃത്തിപരിചയം 0-3 വർഷം. അഭിമുഖം സെപ്റ്റംബർ 19ന് നടക്കും.
രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും കാസർകോട്
എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം.