അപേക്ഷകർ എല്ലാ സമയത്തും രക്ഷാപ്രവർത്തനത്തിന് സന്നദ്ധമായിരിക്കണം. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയാക്കിയ മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 20-45 വയസ്, എറണാകുളം ജില്ലയിലെ താമസക്കാർ, കടൽ സുരക്ഷാ സ്ക്വാഡ് /ലൈഫ് ഗാർഡ് ആയി ജോലി ചെയ്തിട്ടുള്ളവർ, 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിട്ടുള്ളവർ, ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർ, അത്യാധുനിക കടൽ രക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പ്രാവീണ്യമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 13. അപേക്ഷാ ഫോറങ്ങൾ എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
🔺തലേശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ അറബിക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തരബിരുദ മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രിൻസിപ്പലിന്റെ ചേംബറിൽ സെപ്റ്റംബർ 15 ന് രാവിലെ 10 മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും.
🔺ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഗണിതശാസ്ത്ര വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബിരുദാനന്തര ബിരുദമാണ് യോഗ്യത. പി.എച്ച്ഡി/ യുജിസി നെറ്റ് യോഗ്യതയും മുൻ പരിചയവും അഭികാമ്യം.
താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം സെപ്റ്റംബർ 13 ചൊവ്വാഴ്ച രാവിലെ 11ന് കോളേജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം.
🔺തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് ബയോകെമിസ്ട്രി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 15നു രാവിലെ 11നു നടക്കും.
യൂ.ജി.സി നിഷ്കർഷിച്ച യോഗ്യത ഉള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
ബയോഡാറ്റ, യോഗ്യത സർട്ടഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം ഹാജരാകണം.
🔺പത്തനംതിട്ട വിജ്ഞാൻ വാടികളിൽ കോ ഓർഡിനേറ്റർ നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്ലസ്ട കമ്പ്യൂട്ടർ പരിജ്ഞാനമാണ് വിദ്യാഭ്യാസ
യോഗ്യത.
പ്രായപരിധി 21 - 45. പ്രതിമാസ ഓണറേറിയം 8,000 രൂപ. ഒരു വർഷമാണ് നിയമന കാലാവധി. നിയമിക്കപ്പെടുന്നവർക്ക് സ്ഥിര നിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഈ മാസം 17ന് വൈകുന്നേരം അഞ്ചിനുമുമ്പായി ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്/ മുൻസിപ്പൽ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭ്യമാണ്.
🔺കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിവിധ വകുപ്പുകളിൽ ട്രേഡ്സ്മാൻമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഇലക്ട്രിക്കൽ (4), ഇലക്ട്രോണിക്സ് (4), മെക്കാനിക്കൽ (2), സിവിൽ (7) എന്നീ ട്രേഡുകളിലാണ് ഒഴിവ്. ഐ ടി ഐ/ടി എച്ച് എസ് എൽ സി/തത്തുല്യ യോഗ്യതയോ എൻ ടി സി/ കെ ജി സി ഇ/ വി എച്ച് എസ് ഇ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.
അതത് ട്രേഡിൽ പ്രാവീണ്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 14ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി എഴുത്ത് പരീക്ഷക്കും കൂടിക്കാഴ്ച്ചക്കും കോളേജിൽ ഹാജരാകണം.