ഓണം സ്പെഷ്യൽ ജോലി ഒഴിവുകൾ | നാട്ടിലെ പുതിയ ജോലി ഒഴിവുകൾ|

ജോലി ഒഴിവുകൾ.
🔺കോഴിക്കോട് റൂറൽ ഐ.സി.ഡിഎസ് പ്രൊജക്ടിന്റെ പരിധിയിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റി മേഖലകളിലും പ്രവർത്തിക്കുന്ന അങ്കണവാടികളിലെ വർക്കറുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ് എസ്.എൽ.സി പാസായവരും 2022 സെപ്തംബർ ഒന്നിന് 18 നും 46 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്തംബർ 25.

🔺തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിലെ ADAM (Advanced Diploma in Automotive Mechatronics) സെന്ററിൽ സീനിയർ ആഡം ട്രെയിനറുടേയും ആഡം ട്രെയിനറുടേയും ഓരോ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തെക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു.
mil.os (Mechanical/ Automobile/ Electronics/ Electrical/ Production) ബിരുദവും മെഴ്സിഡസ് ബെൻസ് ഇന്ത്യയുടെ ആഡം കോഴ്സും പാസായിരിക്കണം.
സീനിയർ ആഡം ട്രെയിനർക്ക് മൂന്ന് വർഷത്തെ ആഡം പരിശീലനത്തിലുള്ള പ്രവൃത്തിപരിചയം വേണം. ആഡം ട്രെയിനർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
സെപ്റ്റംബർ 14ന് മുൻപ് വെബ്സൈറ്റിലെ ADAM പേജിലുള്ള ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം.

🔺പാലക്കാട് വാണിയംകുളം ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു.

എസ്.സി. വിഭാഗത്തിന് സംവരണമുണ്ട്. യോഗ്യത നാലുവർഷ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും/ മൂന്ന് വർഷ ഡിഗ്രിയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും/ മൂന്നുവർഷ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം/ എൻ.ടി.സി/എൻ.എ.സി യോഗ്യതയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
താത്പര്യമുള്ളവർ സെപ്റ്റംബർ 13 ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. എസ്.സി. വിഭാഗം ഉദ്യോഗാർഥികളുടെ അഭാവത്തിൽ പൊതുവിഭാഗത്തിലെ ഉദ്യോഗാർഥികളെയും പരിഗണിക്കും.

🔺ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തിന്റെ ജ്വാല പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എം.എസ്.ഡബ്ല്യു. അല്ലെങ്കിൽ വിമൺസ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം.
അവസാന തീയതി സെപ്റ്റംബർ 14,

🔺കണ്ണൂർ പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിന് താൽക്കാലിക എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കാൻ ഓൺലൈൻ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം സെപ്റ്റംബർ 12, 13, 14 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷ സമർപ്പിക്കാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.
തീയതി, സമയം, ഇന്റർവ്യൂ കേന്ദ്രം, ഉദ്യോഗാർഥികൾ ഉൾപ്പെടുന്ന തദ്ദേശസ്ഥാപനങ്ങൾ എന്ന ക്രമത്തിൽ.

സെപ്റ്റംബർ 12-രാവിലെ 10 മണി-തളിപ്പറമ്പ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്-ആന്തൂർ, തളിപ്പറമ്പ് മുനിസിപ്പാലിറ്റികൾ, ആലക്കോട്, ഉദയഗിരി, കുറുമാത്തൂർ, ചപ്പാരപ്പടവ്, ചെങ്ങളായി, നടുവിൽ, പട്ടുവം, പരിയാരം.

13-രാവിലെ 10 മണി-ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി ഓഫീസ്-ഇരിക്കൂർ, എരുവേശ്ശി, കുറ്റിയാട്ടൂർ, പയ്യാവൂർ, മയ്യിൽ, മലപ്പട്ടം, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി, ഉളിക്കൽ, പടിയൂർ.

13-രാവിലെ 10 മണി-തലശ്ശേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്-എരഞ്ഞോളി, കതിരൂർ, കുന്നോത്ത്പറമ്പ്, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി, കോട്ടയം, ചിറ്റാരിപ്പറമ്പ്, ചൊക്ലി, തലശ്ശേരി മുനിസിപ്പാലിറ്റി, തൃപ്പങ്ങോട്ടൂർ.
ഉച്ചക്ക് രണ്ട് മണി-ധർമ്മടം, ന്യൂമാഹി, പന്ന്യന്നൂർ, പാട്യം, പാനൂർ മുനിസിപ്പാലിറ്റി, പിണറായി, മാങ്ങാട്ടിടം, മൊകേരി, വേങ്ങാട്.

14-രാവിലെ 10 മണി-ജില്ലാ ആസൂത്രണ സമിതി മന്ദിരം, കണ്ണൂർ-അഞ്ചക്കണ്ടി, അഴീക്കോട്, കടമ്പൂർ, കണ്ണപുരം, കല്ല്യാശ്ശേരി, ചിറക്കൽ, ചെമ്പിലോട്, ചെറുകുന്ന്, നാറാത്ത്.

ഉച്ചക്ക് രണ്ട് മണി-കണ്ണൂർ കോർപ്പറേഷൻ, പാപ്പിനിശ്ശേരി, പെരളശ്ശേരി, മാട്ടൂൽ, മുണ്ടേരി, മുഴപ്പിലങ്ങാട്, വളപട്ടണം, കൊളച്ചേരി.

രാവിലെ 10 മണി-ഇരിട്ടി ബ്ലോക്ക് ഓഫീസ്-അയ്യൻകുന്ന്,ആറളം, കണിച്ചാർ, കീഴല്ലൂർ, കൂടാളി, കേളകം,കൊട്ടിയൂർ, കോളയാട്.
ഉച്ചക്ക് രണ്ട് മണി-ഇരിട്ടി മുനിസിപ്പാലിറ്റി, തില്ലങ്കേരി, പായം, പേരാവൂർ, മട്ടന്നൂർ മുനിസിപ്പാലിറ്റി, മാലൂർ, മുഴക്കുന്ന്.

രാവിലെ 10 മണി-പയ്യന്നൂർ ബ്ലോക്ക് ഓഫീസ്-എരമം കുറ്റൂർ, കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ, ചെറുപുഴ, പയ്യന്നൂർ മുനിസിപ്പാലിറ്റി, പെരിങ്ങോം വയക്കര, രാമന്തളി, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം, ചെറുതാഴം, മാടായി.

കൂടുതൽ വിവരങ്ങൾ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകളിൽ നേരിട്ട് ലഭിക്കും.

🔺എറണാകുളം തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃത സാഹിത്യ വിഭാഗത്തിൽ നിലവിലുളള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു.

ഉദ്യോഗാർത്ഥികൾ 55 ശതമാനം മാർക്കോടെ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയവരും, യു.ജി.സി യോഗ്യതയുളളവരും, അതത് മേഖല കോളേജ് വിദ്യാഭ്യാസ ഉപമോധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ കോളേജിയേറ്റ് ഡയറക്ടറുടെയോ നിർദ്ദേശാനുസരണം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവരോ ആയിരിക്കണം.
യു.ജി.സി യോഗ്യതയുളളവരുടെ അഭാവത്തിൽ മറ്റുളളവരെയും പരിഗണിക്കും. താത്പര്യമുളള ഉദ്യോഗാർത്ഥികൾ സെപ്തംബർ 15ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രൻസിപ്പാൾ മുമ്പാകെ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain