മെഗാ ജോബ് ഫെയർ വഴി വിവിധ ജില്ലകളിൽ ജോലി നേടാം
മെഗാ ജോബ് ഫെയർവഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 1000 ത്തോളം വിവിധ ഒഴിവുകൾ ആണ് വന്നിട്ടുള്ളത് പോസ്റ്റ് പൂർണ്ണമായും വായിക്കുക, ജോബ് ഫെയർ പങ്കെടുക്കുക ജോലി നേടുക.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും നേതൃത്വത്തിൽ സെപ്റ്റംബർ 24 നു പെരിന്തൽമണ്ണ തിരൂർക്കാട് നസ്റ ആർട്സ് ആൻഡ് സയൻസ് കോളജിൽ "ഉന്നതി-2022 ജോബ് ഫെയർ നടത്തുന്നു. ബയോഡേറ്റയും ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പുമായി സൗജന്യമായി പങ്കെ ടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ 250 രൂപ ഒറ്റത്തവണ ഫീസടച്ചു റജിസ്റ്റർ ചെയ്യുന്നവർക്കു തുടർച്ചയായി എംപ്ലോയബിലിറ്റി സെന്ററിന്റെ സേ വനങ്ങൾ ലഭിക്കും. എംപ്ലോയബിലിറ്റി സെന്ററിലേക്കുള്ള റജിസ്ട്രേഷൻ സൗകര്യവും മേളയിൽ ലഭ്യമാണ്. 0483-2734737.
🔰 ആലപ്പുഴയിൽ 24ന് മെഗാ ജോബ് ഫെയർ: 1000+ ഒഴിവുകൾ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹക രണത്തോടെ ആലപ്പുഴ എസ്ഡി കോളജിൽ സം ഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള "ദിശ 2022 സെപ്റ്റംബർ 24ന് പ്ലസ് ടു മുതൽ ബിരുദം, ബിരുദാനന്തര ബിരുദം വരെ യോഗ്യതയുളളവർക്കു പങ്കെടുക്കാം. പ്രായ പരിധി: 35 .
ആശുപത്രി ഉൾപ്പെടെ വ്യത്യസ്ത മേഖലകളിലായി ആയിരത്തോളം അവസരങ്ങളുണ്ട്. റജിസ്ട്രേഷൻ ആരംഭിച്ചു. 0477-2230624.
🔺എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫിനെ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ/ ബി.എസ്.സി/ എം.എസ്.സി/ ബിടെക്/ എം.സി.എ (ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ്/ ഐ.ടി) എന്നിവയാണ് യോഗ്യത. ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്താം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 24.
അഭിമുഖത്തിന് പങ്കെടുക്കേണ്ട തീയതി ആദ്യ പടി ഷോർട്ട്ലിസ്റ്റ് തയ്യാറാക്കിയതിന് ശേഷം അറിയിക്കും.
🔺തൃശൂർ ഗവ.ലോ കോളേജിൽ 2022-23 അധ്യയന വർഷം മാനേജ്മെന്റ് വിഷയത്തിൽ അതിഥി അധ്യാപകനെ നിയമിക്കുന്നു.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ അതിഥി അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും (മാനേജ്മെന്റ്) യു.ജി.സി. നെറ്റുമാണ് യോഗ്യത.
നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. യു.ജി.സി. റെഗുലേഷൻ അനുസരിച്ചാണ് നിയമനം. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ സഹിതം സെപ്റ്റംബർ 23ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
🔺പത്തനംതിട്ട ചെന്നീർക്കര ഗവ. ഐ.ടി.ഐ യിൽ ഫുഡ് പ്രൊഡക്ഷൻ ജനറൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് ഹോട്ടൽ മാനേജ്മെന്റ്/കേറ്ററിംഗ് ടെക്നോളജിയിൽ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ഫുഡ് പ്രൊഡക്ഷൻ ജനറൽ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻ.റ്റി.സി/എൻ.എ.സി.)
യോഗ്യതയും പ്രവർത്തി പരിചയവും ഉള്ളവർക്ക് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഈ മാസം 22 ന് രാവിലെ 11 ന് ചെന്നീർക്കര ഐ ടി ഐ യിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം.