ഗ്രാമ ബേക്കറിയിൽ നിരവധി ജോലി ഒഴിവുകൾ|

ഗ്രാമ ബേക്കറിയിൽ നിരവധി ജോലി ഒഴിവുകൾ
കൂത്തുപറമ്പ് ഗ്രാമവ്യവസായ സഹകരണ സംഘത്തിലെ (ഗ്രാമ ബേക്കറി) താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു.

1. ബേക്കറി സാധനങ്ങളുടെ ഉല്പാദനം
(റൊട്ടി, ബിസ്കറ്റ്, പഫ്സ്, കേക്ക് തുടങ്ങിയവ) 2. മിക്ച്ചർ, ചിപ്സ് തുടങ്ങിയവയുടെ ഉല്പാദനം

ഉദ്യോഗാർഥികൾ 50 വയസ്സിന് താഴെ പ്രായമുള്ളവരും മിനിമം 10 വർഷത്തെ പ്രവൃത്തി പരിചയമുള്ളവരും ആയിരിക്കണം. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ 15.9.2022 വ്യാഴാഴ്ച വൈകു. 5 മണിക്ക് മുമ്പായി സംഘം ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.

(വിലാസം)
കൂത്തുപറമ്പ് ഗ്രാമവ്യവസായ സഹകരണ സംഘം
Ltd. No. K.V. Ind. (c) 63. Grama Bakery P.O. Kuthuparamba Ph: 0490 2362280
e mail: gramabakers@gmail.com

✅️മാറമ്പള്ളി എംഇഎസ് കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.

വാക് ഇൻ ഇന്റർവ്യൂ
തിങ്കൾ 1.30ന് കോളേജ് ഓഫീസിൽ.
ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസവകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർ പാനലിൽ ഉൾപ്പെട്ടവരായിരിക്കണം. പിഎച്ച്ഡി, യുജിസി നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.

✅️ ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി കേരള ജല അതോറിറ്റി വളന്റിയർമാരെ നിയമിക്കു
കോതമംഗലം, പിറവം, മൂവാറ്റുപുഴ നിയോജകമണ്ഡലങ്ങളിലെ 17 പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്കായി 100 ദിവസത്തേക്കാണ് നിയമനം.
ദിവസവേതനം 631 രൂപ.
യോഗ്യത: സിവിൽ, മെക്കാനിക്കൽ എൻജിനിയറി ഡിഗ്രി, ഡിപ്ലോമ, ഐടിഐ. കേരള ജല അതോറിറ്റിയിൽ ഓവർസിയറിന് മുകളിലേക്ക് പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും.
കൂടിക്കാഴ്ച ചൊവ്വ രാവിലെ 10.30ന് പിറവം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain