ഇസാഫിൽ ജോലി നേടാം | മെഗാ ജോബ് ഡ്രൈവ് | ESAF JOB VACANCY |

ഇസാഫിൽ ജോലി നേടാൻ അവസരം.

പ്രമുഖ ധനകാര്യ സ്ഥാപനമായ ഇസാഫിൽ ജോലി നേടാൻ അവസരം. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളാണ്. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ പൂർണ്ണ വിശദവിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

 ഇസാഫിൽ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് എന്ന പോസ്റ്റിലേക്ക് ആണ് ഒഴിവു വന്നിട്ടുള്ളത്. ഏകദേശം മുപ്പതിൽപരം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഡിഗ്രി ഡിപ്ലോമ എന്നിങ്ങനെ  ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്.

 എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം എന്നത് എടുത്തുപറയേണ്ട ഒരു പ്രത്യേകതയാണ്. പ്രായപരിധി 24 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.34 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാമെന്ന് നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്നു.ജോലിസ്ഥലം വരുന്നത് തിരുവനന്തപുരം കൊല്ലം എന്നീ ജില്ലകളിലെക്ക് ആണ്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന പ്രതിമാസ ശമ്പളം 21000 രൂപ.

 നാഷണൽ എംപ്ലോയ്മെന്റ് സർവീസ് കേരള, മോഡൽ കരിയർ സെന്റർ തിരുവനന്തപുരം നടത്തുന്ന മെഗാ ജോബ് ഡ്രൈവ് വഴിയാണ് സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ നടക്കുന്ന തീയതിയും മറ്റു വിശദവിവരങ്ങളും.

തീയതി സെപ്റ്റംബർ 15 2022.
 സമയം രാവിലെ 10 മണി മുതൽ.
 സ്ഥലം - മോഡൽ കരിയർ സെന്റർ തിരുവനന്തപുരം.

 താല്പര്യമുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും ഈ ഇന്റർവ്യൂവിൽ പങ്കെടുത്ത ജോലി നേടാൻ ശ്രമിക്കാവുന്നതാണ്.നാട്ടിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഈ ജോലി ഒഴിവ് നിങ്ങളുടെ പരമാവധി സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലേക്കും കൂടി ഷെയർ ചെയ്തു നൽകുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain