ഒഴിവുകൾ ചുവടെ നൽകുന്നു
•ബ്രാഞ്ച് മാനേജർ
സെയിൽസ് ഓപ്പറേഷൻ 6 മാനേജ്മെൻറ്റ് രംഗത്ത് 7-9 വർഷത്തെ മുൻപരിചയം.
• അസിസ്റ്റന്റ് മാനേജർ
2-5 വർഷത്തെ പരിജയം
ഷോറൂം സെയിൽസ് (M&F)
1-2 വർഷത്തെ പരിചയം
മൊബൈൽ ഫോൺ ടെക്നീഷ്യൻ
2-3 വർഷത്തെ പ്രവർത്തി പരിചയം
• വെയർഹൗസ് എക്സിക്യൂട്ടീവ്
1-2 വർഷത്തെ പരിചയം
• കസ്റ്റമർ ഡിലൈറ്റ്/കെയർ എക്സിക്യൂട്ടീവ് (F)
ഹോം അപ്ലൈയൻസ്/മൊബൈൽ/ലാപ്ടോപ്പ്/മൊബൈൽ അക്സസറീസ് മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.ഇന്റർവ്യൂ വിവരങ്ങൾ ചുവടെ
Date : 28 & 29th Sept 2022 (WED & THU) Time : 10.00AM to 4.00PMVenue: YMCA Hall, Near Secretariat,Statue, Trivandrum
8086 00 55 88 | 7306 22 00 77
www.joinmyg.com
മറ്റുചില ഒഴിവുകൾ ചുവടെ.
⭕️വയനാട് മാനന്തവാടിയിൽ പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ഡിഗ്രി വിത്ത് പി.ജി.ഡി.സി.എ/സി.സി.എ എന്നിവയും ഓഫീസ് അസിസ്റ്റന്റ് തസ്തികയ്ക്ക് ഡിഗ്രിയും ആറ് മാസം കാലാവധിയിൽ കുറയാത്ത വേർഡ് പ്രൊസസ്സിംഗ് കംമ്പ്യൂട്ടർ കോഴ്സുമാണ് യോഗ്യത.
താത്പര്യമുള്ളവർ യോഗ്യത, ബയോഡാറ്റ, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26 ന് രാവിലെ 9.30 ന് കോളേജ് ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.
⭕️കണ്ണൂർ ജില്ലയിലെ നഗര പ്രദേശങ്ങളിൽ പ്രാണിജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾ നടത്താൻ ദിവസ വേതനാടിസ്ഥാനത്തിൽ കണ്ടിജന്റ് ജീവനക്കാരെ 90 ദിവസത്തേക്ക് നിയമിക്കുന്നു.
പ്രായം 18നും 45നും ഇടയിൽ. യോഗ്യത 10-ാം ക്ലാസ്.
ആരേഗ്യ മേഖലയിൽ ഫീൽഡ് പ്രവർത്തനങ്ങൾ
നടത്തിയവർക്ക് മുൻഗണന.
താൽപര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 28ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം.
⭕️പത്തനംതിട്ട ചെങ്ങന്നൂർ ഗവ. ഐടിഐയിൽ മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ, മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, വെൽഡർ, ടൂൾ ആന്റ് ഡൈ മേക്കർ, മെക്കാനിക്ക് ട്രാക്ടർ, വയർമാൻ, മെക്കാനിക് ഡീസൽ, മെക്കാനിക്ക് കൺസ്യൂമബിൾ ഇലക്ട്രോണിക്സ് ആന്റ് അപ്ലയൻസ്, സർവേയർ, ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ്, ഹോർട്ടികൾച്ചർ തുടങ്ങിയ ട്രേഡുകളിൽ ഒഴിവുളള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിനുളള അഭിമുഖം ഈ മാസം 27 ന് രാവിലെ 10 ന് നടക്കും.
അസൽ സർട്ടിഫിക്കറ്റിനോടൊപ്പം പകർപ്പുകൾ കൂടി ഹാജരാക്കണം. യോഗ്യത - എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും/ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും /ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.