ദിവസവേതനം ലഭിക്കുന്ന ജോലി ഒഴിവുകൾ.
🔺കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ബി.സി.എ. ബിരുദവും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 18നും 35നും മധ്യേ. സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, ജാതി, തിരിച്ചറിയല്‍ രേഖ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 14 ന് രാവിലെ 11ന് അട്ടപ്പാടി മുക്കാലിയിലുള്ള അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 253347, 9847745135.
🔺വെറ്ററിനറി ഡോക്ടർ ഒഴിവ്
കോട്ടയം: കോട്ടയം ജില്ലയിലെ ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത തൊഴിൽരഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികൾക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ അഞ്ചിന് ഉച്ചയ്ക്ക് 1.30ന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2563726
🔺ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തരപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിംഗ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിൽ ഒരു ഒഴിവുണ്ട്. സെപ്റ്റംബർ 11ന് മുമ്പായി www.gecbh.ac.in വഴി അപേക്ഷിക്കണം. യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ടോണിക്‌സ് എൻജിനിയറിങ്ങിൽ ബാച്‌ലർ ബിരുദം. ഫോൺ: 0471-2300484.
🔺സപ്പോർട്ട് എൻജിനിയർ നിയമനം
പട്ടികവർഗ വികസന വകുപ്പിലെ ഇ-ഫയലിങ് സംവിധാനത്തിന്റെ സപ്പോർട്ടിനായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. യോഗ്യത ബി.ടെക്/എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/എം.സി.എ/തത്തുല്യ ബിരുദം. പ്രായപരിധി 21-35 വയസ്. പ്രതിമാസ വേതനം 21,000 രൂപ. നിയമന കാലാവധി 9 മാസം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ട്. നിയമനം പട്ടികവർഗ വികസന വകുപ്പ് ആസ്ഥാനകാര്യാലയത്തിൽ ആയിരിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിലോ ddfsstdd@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം. അവസാന തീയതി 14ന് വൈകിട്ട് അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in.
🔺ആഡം ട്രെയിനർ ഒഴിവ്
തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിലെ ADAM (Advanced Diploma in Automotive Mechatronics) സെന്ററിൽ സീനിയർ ആഡം ട്രെയിനറുടേയും ആഡം ട്രെയിനറുടേയും ഓരോ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തെക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. ബി.ടെക് (Mechanical/ Automobile/ Electronics/ Electrical/ Production) ബിരുദവും മെഴ്സിഡസ് ബെൻസ് ഇന്ത്യയുടെ ആഡം കോഴ്സും പാസായിരിക്കണം. സീനിയർ ആഡം ട്രെയിനർക്ക് മൂന്ന് വർഷത്തെ ആഡം പരിശീലനത്തിലുള്ള പ്രവൃത്തിപരിചയം വേണം. ആഡം ട്രെയിനർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. സെപ്റ്റംബർ 14ന് മുൻപ് http://www.gecbh.ac.in എന്ന വെബ്സൈറ്റിലെ ADAM പേജിലുള്ള ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം. ഫോൺ: 9496064680, 9446100541.