കേരള സർക്കാർ ജോലി ഒഴിവുകൾ | ഉടൻ അപേക്ഷിക്കുക |

ഒഴിവുകൾ ചുവടെ നൽകുന്നു.
⭕️ സ്റ്റാഫ് നഴ്സ്
പത്തനംതിട്ട: ആറന്മുള ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയറിന്റെ ഭാഗമായി സ്റ്റാഫ് നഴ്സ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും എഎൻഎം കോഴ്സ്/ജെപിഎച്ച്എൻ കോഴ്സ് പാസായിരിക്കണം.

ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും മൂന്ന് മാസത്തെ ബിസിസിപിഎഎൻ / സിസിസിപിഎഎൻ കോാ പാസായിരിക്കണം.

അല്ലെങ്കിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ്/ ബി എസ് സി കോഴ്സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഒന്നരമാസത്തെ ബിസിസിപിഎഎൻ കോഴ്സ് പാസായിരിക്കണം.

അപേക്ഷകർ ബയോഡോറ്റ സഹിതം ഈ മാസം 13 ന് മുമ്പായി സിഎച്ച്സി വല്ലന മെഡിക്കൽ ഓഫീസർ മുമ്പാകെ സമർപ്പിക്കണം.
ആറന്മുള ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണന.

⭕️ കണ്ണൂർ ചൊക്ലിയിലെ തലശ്ശേരി ഗവ. കോളേജിൽ സൈക്കോളജി അപ്രന്റീസിന്റെ ഒഴിവ്.
യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം
തുടങ്ങിയവ അഭിലഷണീയം.

താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 11ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാവുക.

⭕️ തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.

ഇൻസ്ട്രുമെന്റഷന് എൻജിനിയറിംഗിൽ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 11ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

⭕️ പാലക്കാട് ജില്ലയിലെ കരിപ്പമണ്ണ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനം നടത്തുന്നു.
താത്പര്യമുള്ളവർ ഒക്ടോബർ 14 ന് വൈകിട്ട്
അഞ്ചിനകം തിരൂർ മിനി സിവിൽ സ്റ്റേഷനിൽ
പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറംഅസിസ്റ്റന്റ് കമ്മീഷണർക്ക് അപേക്ഷ സമർപ്പിക്കണം.

അപേക്ഷാ ഫോറം മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നോ വകുപ്പിന്റെ ഗുരുവായൂർ ഡിവിഷൻ ഓഫീസിൽ നിന്നോ ലഭിക്കും.

⭕️ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തും.

ആറ് മാസക്കാലയളവിലേക്കാണ് നിയമനം. ഒരു ഒഴിവാണുള്ളത്. റേഡിയോളജിയിൽ പോസ്റ്റ് എം.എസ്സി ഡിപ്ലോമ/ എം.എസ്സി മെഡിക്കൽ ഫിസിക്സ് അല്ലെങ്കിൽ മറ്റേതെങ്കിലും ബിരുദാനന്തരം ബിരുദം/ എഇആർബിയുടെ അംഗീകാരമുള്ള ഡിപ്ലോമയോ അടിസ്ഥാനയോഗ്യതയും ഒരു വർഷത്തെ ഇന്റേൺഷിപ്പുമുള്ളവർക്കോ, ബിഎആർസിയുടെ ആർഎസ്ഒ മെഡിക്കൽ സർട്ടിഫിക്കറ്റുള്ളവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യത.

പ്രതിമാസ വേതനം 57,700 രൂപ.
ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഒക്ടോബർ 10ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

⭕️ കണ്ണൂർ ഗവ.ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു.
ഫുഡ്ക്രാഫ്റ്റ് സർട്ടിഫിക്കറ്റും രണ്ട് വർഷത്തെ അനുബന്ധ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും സഹിതം ഒക്ടോബർ 11ന് രാവിലെ 11 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹാജരാവണം.

⭕️ എറണാകുളം രാജ്യ വ്യാപകമായി മൊബൈൽ ആപ്ലിക്കേഷൻറെ സഹായത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപന വാർഡ് അടിസ്ഥാനത്തിൽ നടത്തുന്ന കാർഷിക സെൻസസിൻറെ വിവര ശേഖരണത്തിനായി താത്കാലിക എന്യൂമറേറ്റർമാരെ നിയമിക്കുന്നു.

ഒരു വാർഡിന് പരമാവധി 4600 രൂപയാണ് വിവര ശേഖരണത്തിന് ലഭിക്കുന്നത്.
കൊച്ചി കോർപ്പറേഷനിലെ 31 മുതൽ 74 വരെയുള്ള ഡിവിഷനിലേക്കും മരട്, കളമശ്ശേരി മുൻസിപ്പാലിറ്റികളിലേക്കും താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കണയന്നൂർ താലൂക്ക്

സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ നേരിട്ടോ 0484 2955406 എന്ന വിലാസത്തിലോ ഇ മെയിലിലോ ബന്ധപ്പെടണം.
യോഗ്യത- ഹയർ സെക്കണ്ടറി അല്ലെങ്കിൽ തത്തുല്യം. സ്മാർട്ട് ഫോൺ സ്വന്തമായുള്ളവരും അതുപയോഗിക്കാനുള്ള പ്രായോഗിക പരിജ്ഞാനവും

⭕️ ആലപ്പുഴ: കുടുംബശ്രീ വഴി നടപ്പാക്കുന്ന എൻ.ആർ.എൽ.എം. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ എസ്.ടി. ആനിമേറ്റർമാരെ നിയമിക്കുന്നു.
++++++
രണ്ട് ഒഴിവാണുള്ളത്. ജില്ലയിൽ സ്ഥിരതാമസമുള്ള എസ്.എസ്.എൽ.സി. പാസ്സായ എസ്.ടി. വിഭാഗത്തിൽപെട്ട വനിതകൾക്ക് അപേക്ഷിക്കാം.

ഫീൽഡ് തലത്തിൽ ജോലി ചെയ്തിട്ടുള്ളവർക്കും, കുടുംബശ്രീയിൽ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണ. പ്രതിമാസം 8500 രൂപ വേതനം ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
ഒക്ടോബർ 10 -ന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, വലിയകുളം, ആലപ്പുഴ എന്ന വിലാസത്തിൽ അപേക്ഷ നൽകണം.

⭕️ തിരുവനന്തപുരം പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ വിദ്യാനികേതൻ സി ബി എസ് സി സ്കൂളിൽ 2022-23 അദ്ധ്യയന വർഷത്തേക്ക് പി ജി റ്റി ഫിസിക്സ് വിഷയം പഠിപ്പിക്കാൻ കരാർ / ദിവസവേതനാടിസ്ഥാനത്തിനുള്ള നിയമനത്തിന് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.

എം എസ് സി ഫിസിക്സ്, ബി എഡ്, സെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യത അഭിലഷണീയം. ഉദ്യോഗാർത്ഥികൾ ഇംഗ്ലീഷ് സംസാരിക്കുന്നതിന് കഴിവുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം.

ഒരൊഴിവാണ് നിലവിലുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഒക്ടോബർ 11ന് രാവിലെ 10 മണിക്ക് ഡോ.അംബേദ്കർ വിദ്യാനികേതൻ സി ബി എസ് സി സ്കൂളിൽ എത്തേണ്ടതാണെന്ന് മാനേജർ ഇൻ ചാർജ് അറിയിച്ചു.
റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

⭕️ കാസർകോട് സാമൂഹ്യനീതി വകുപ്പിന്റെ കാസർകോട് ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

അഭിമുഖം ഒക്ടോബർ 19ന് രാവിലെ 9.30ന് ജില്ലാ പ്രൊബേഷൻ ഓഫീസിൽ നടക്കും. യോഗ്യത എം.എസ്.ഡബ്ല്യു, സാമൂഹ്യ പ്രവർത്തന മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.
പ്രായപരിധി 40.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം കാസർകോട് സിവിൽ സ്റ്റേഷനിൽ ജില്ലാ പ്രൊബേഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.

⭕️ തൃശൂർ സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ ഇൻക്ലൂസീവ് എഡ്യൂക്കേഷൻ വിഭാഗത്തിൽ 4 സെക്കന്ററി വിഭാഗം സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

അഭിമുഖം ഒക്ടോബർ 12ന് രാവിലെ 9 മണിക്ക് പാലസ് റോഡിലുള്ള ഗവ.മോഡൽ ബോയ്സ് ഹൈസ്കൂൾ കോമ്പൗണ്ടിലെ സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കുന്നു.
അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും, മറ്റ് അനുബന്ധ രേഖകളും സഹിതം നേരിട്ട് ഹാജരാകണം.

⭕️ തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.

ഇൻസ്ട്രുമെന്റഷന് എൻജിനിയറിംഗിൽ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 11ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

⭕️ ആലപ്പുഴ: വീയപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽയോഗഇൻസ്ട്രക്ടറെ നിയമിക്കുന്നു.

യോഗ്യത: ബി.എൻ.വൈ.എസ്. ബിരുദം അല്ലെങ്കിൽ ബി.എ.എം.എസ് ബിരുദത്തോടൊപ്പം യോഗ പരിശീലന കോഴ്സ്/അംഗീകാരമുള്ള ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്/ഡിപ്ലോമ ഇൻ യോഗകോഴ്സ്/ യോഗ പി.ജി ഡിപ്ലോമയും പ്രവൃത്തി പരിചയവും

താത്പര്യമുള്ളവർക്ക് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഒക്ടോബർ ഏഴിനു രാവിലെ 10.30 ന് വീയപുരം ഗ്രാമപഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
8000 രൂപ വേതനം ലഭിക്കും. പ്രായപരിധി 40 വയസ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain