പോസ്റ്റ്‌ ഓഫീസിൽ ജോലി നേടാം - POST OFFICE JOB VACANCY - APPLY NOW

പോസ്റ്റ്‌ ഓഫീസിൽ ജോലി നേടാം

പോസ്റ്റ്‌ ഓഫീസിൽ ഉയർന്ന പ്രായം ഉള്ളവർക്കും ജോലി നേടാവുന്ന ജോലി അവസരമാണ് താഴെ കൊടുത്തിരിക്കുന്നത് പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക, ജോലി നേടുക കേരളത്തിൽ ജോലി നേടാവുന്ന മറ്റു നിരവധി ജോലി ഒഴിവുകളും.

ഒഴിവുകൾ ചുവടെ ചേർക്കുന്നു 

പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ ചേർക്കുന്നതിന് ഏജന്റ്മാരെ നിയമിക്കുന്നു.

കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർ, സഹകരണ സൊസൈറ്റി കളക്ഷൻ ഏജന്റുമാർ, വിമുക്തഭടന്മാർ, മുൻ ഇൻഷുറൻസ് ഏജന്റ്മാർ എന്നിവർക്ക് മുൻഗണന.

പാലക്കാട്, ചിറ്റൂർ, ആലത്തൂർ താലൂക്കുകൾ ഉൾപ്പെടും. പ്രായപരിധി 18നും 50 നും മദ്ധ്യേ. എസ്.എസ്.എൽ.സി.യാണ് യോഗ്യത.

എസ്.എസ്.എൽ.സി, ആധാർ എന്നിവയുടെ ഒറിജിനലും കോപ്പിയും, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബർ 9 ന് രാവിലെ പത്തിന് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലുള്ള സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

ഫോൺ നമ്പർ - 95673 39292
ഫോൺ നമ്പർ - 96458 27355

⭕️ മറ്റു ജോലി ഒഴിവുകളും ചുവടെ ചേർക്കുന്നു

തിരുവനന്തപുരം യൂണിവേഴ്സിറ്റി
കോളേജിൽ 2022-2023 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിൽ അതിഥി അധ്യാപകനെ താൽക്കാലികമായി നിയമിക്കുന്നതിന് നവംബർ മൂന്നിന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും.

യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

⭕️ എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദിവസ വേതനാ അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത പ്ലസ് ടു സയൻസ്, ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ്, കെ.എൻ.സി രജിസ്ട്രേഷൻ, കാത്ത് ലാബ് എക്സ്പീരിയൻസ്.

പ്രായപരിധി 2022 ജനുവരി ഒന്നിന് 18 -36 വയസ്സ്. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം
എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം നവംബർ മൂന്നിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11 ന് നടത്തുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain