കേരള പോലീസിൽ ജോലി നേടാം - PSC വഴി അല്ല.
കേരള പോലീസിൻറെ ശിശുസൗഹൃദ ഡിജിറ്റൽ ഡി - അഡിക്ഷൻ സെൻററുകളിൽ (D-DAD ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, പ്രോജക്ട്റ്റ് കോർഡിനേറ്റർ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഡിജിറ്റൽ ഡി-അഡിക്ഷൻ കേന്ദ്രങ്ങളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ക്ലിനിക്കൽ സൈക്കോളജിയിലോ സൈക്കോളജിയിലോ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യയോഗ്യത, ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ അല്ലെങ്കിൽ തത്തുല്യയോഗ്യത, ക്ലിനിക്കൽ സൈക്കോളജിസ്റ്റായി റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. മൂന്നുവർഷം പ്രവൃത്തിപരിചയം വേണം.
എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തരബിരുദമാണ് പ്രോജക്ട് കോർഡിനേറ്റർ തസ്തികയിലേയ്ക്ക് വേണ്ട യോഗ്യത. ഒരു വർഷം പ്രവൃത്തി പരിചയം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
നിശ്ചിത മാതൃകയിലുളള അപേക്ഷകൾ ഒക്ടോബർ 24 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം digitalsafetykerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കണം.
വിശദവിവരങ്ങളും അപേക്ഷഫോറവും കേരളാ പോലീസിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ
https://keralapolice.gov.in/page/notification ലിങ്കിൽ ലഭിക്കും.
⭕️കേരള സർക്കാരിന്റെ കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫിമേജിംഗ് ടെക്നോളജി (C - DIT), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
സീനിയർ സോഫ്റ്റ്വെയർ എഞ്ചിനീയർ (PHP), സീനിയർ സോഫ്റ്റ്വെയർ എഞ്ചിനീയർ (JAVA), സീനിയർ സോഫ്റ്റ്വെയർ ഡെവലപ്പർ (JAVA), സോഫ്റ്റ്വെയർ എഞ്ചിനീയർ (PHP), സോഫ്റ്റ്വെയർ എഞ്ചിനീയർ (JAVA), സോഫ്റ്റ്വെയർ ഡെവലപ്പർ ട്രെയിനി, സെർവർ അഡ്മിനിസ്ട്രേറ്റർ, UI/UX ഡവലപ്പർ, ബിസിനസ് അനലിസ്റ്റ് തുടങ്ങിയ തസ്തികയിലായി 48 ഒഴിവുകൾ
അടിസ്ഥാന യോഗ്യത: BTech/ BE/ MCA/ MSC/BCA/ എഞ്ചിനീയറിംഗ് ഡിപ്ലോമ/ MBA പരിചയം: 0 - 7 വർഷം
പ്രായപരിധി: 50 വയസ്സ് ശമ്പളം: 20,000 - 70,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്