Posts

മെഗാ തൊഴിൽ മേള - 444 ഒഴിവുകൾ - Mega placement drive.

മെഗാ പ്ലൈസ്മെന്റ് ഡ്രൈവ്.

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് കേരള,മോഡൽ കരിയർ സെന്റർ തിരുവനന്തപുരം മെഗാ പ്ലൈസ് മെന്റ് ഡ്രൈവ് നടത്തുന്നു. പ്രസ്തുത തൊഴിൽമേളയിലേക്ക് ഏകദേശം 444 പരം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഈ പോസ്റ്റിന്റെ താഴെ ഏതൊക്കെ കമ്പനികൾ  സെലക്ഷൻ നടത്തുന്നു എങ്ങനെ അപേക്ഷിക്കാംതുടങ്ങിയ വിശദവിവരങ്ങളും നാട്ടിലെ ഏറ്റവും പുതിയ മറ്റ് ഒഴിവുകളും നൽകുന്നു.അതുകൊണ്ട് പോസ്റ്റ് പൂർണമായും വായിക്കുവാൻ നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

തൊഴിൽമേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ ചുവടെ നൽകുന്നു.

🔺ഇസാഫ്
🔺ONE SHOPPY
🔺AY TECH
🔺PAYTM

 തൊഴിൽമേള നടക്കുന്ന തീയതി 18 NOVEMBER 2022, 10 AM.
സ്ഥലം - Model Career Centre,

University Employment Information & Guidance Bureau, Kerala University Students Centre, PMG, Tvpm.ON 18 NOVEMBER 2022, 10 AM
Ph: 0471-2304577

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുക.ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നവംബർ 16.


⭕️പട്ടികവർഗ്ഗ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന മലമ്പുഴ ഗിരിവികാസിൽ പാചകക്കാരിയുടെ ഒഴിവുണ്ട്.
പ്രായപരിധി 50 വയസ്സ്. മുൻപരിചയമുള്ളവർക്ക്
മുൻഗണന.

താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് മാത്രമാണ് അവസരം. അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത അഞ്ചാം ക്ലാസ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുമായി നവംബർ എട്ടിന് രാവിലെ 10 മണിക്ക് പാലക്കാട് നെഹ്റു യുവ കേന്ദ്ര ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് നേരിട്ട് എത്തണമെന്ന് നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ അറിയിച്ചു.

⭕️മലപ്പുറം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അറബിക് യു.പി.എസ്.ടി, എച്ച്.എസ്.ടി ഒഴിവുകളിലേക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ എട്ടിന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ എത്തണം.

⭕️എറണാകുളം ഗവ ലോ കോളേജിൽ 2022-23 അധ്യയന വർഷത്തിൽ നിയമ വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ നവംബർ ഒമ്പതിന് ഉച്ചക്ക് 1.30 ന് വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

⭕️കണ്ണൂർ താലൂക്കിലെ മൈലപ്രത്ത് ക്ഷേത്രം, കടക്കര ധർമ്മ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കാൻ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റ്ൽ നിന്നും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ നവംബർ 10ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

⭕️കോഴിക്കോട് : പേരാമ്പ്ര ഗവ. ഐ.ടിഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് നിയമനം നടത്തുന്നു.
താല്പര്യമുള്ളവർ നവംബർ എട്ടിന്(ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ/ഡിപ്ലോമയും മൂന്ന് വർഷം പ്രവൃത്തി പരിചയവും ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ(രണ്ടെണ്ണം) സഹിതം പേരാമ്പ്ര ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain