ഭീമാ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് ജോലി ഒഴിവുകൾ - Bhima gold and diamonds job vacancy - apply now

ഭീമാ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് ജോലി ഒഴിവുകൾ.

 കേരളത്തിലെ പ്രമുഖ സ്ഥാപനമായ ഭീമയിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.പ്ലസ് ടു മുതൽ യോഗ്യതയുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാൻ സാധിക്കും.നിങ്ങൾക്ക് താഴെ ഈ ജോലിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദവിവരങ്ങളും.അതോടൊപ്പം നാട്ടിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങളും കാണാവുന്നതാണ്. അതുകൊണ്ട് പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.

ഭീമയിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.


🔺 സെയിൽസ് ഓഫീസർ / സെയിൽസ് ട്രെയിനി.
 വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസ ശമ്പളം 13500 രൂപ ലഭിക്കും.പ്രായപരിധി 25 വയസ്സ് വരെയുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.ജോലിസ്ഥലം കൊച്ചിൻ.

🔺ഡിപ്പാർട്ട്മെന്റ് മാനേജർ.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആറു മുതൽ 9 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 25000 മുതൽ 35,000 രൂപ വരെ മാസ ശമ്പളം ലഭിക്കും.ജോലിസ്ഥലം കൊച്ചി കോട്ടയം തൊടുപുഴ പുനലൂർ മൈസൂർ.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് വന്നിട്ടുള്ളത്.കോട്ടയം എംപ്ലോയബിലിറ്റി സെന്റർ വഴി നടത്തുന്ന ദിശ 2022 മെഗാ ജോബ് ഫെയർ വഴിയാണ് സെലക്ഷൻ നടക്കുന്നത്.ഭീമ കൂടാതെ ഏകദേശം നൂറിൽപരം കമ്പനികൾ പങ്കെടുക്കുന്നു.

ഇന്റർവ്യൂ നടക്കുന്ന തീയതി 5 11 2022 ശനിയാഴ്ച.സ്ഥലം ഏറ്റുമാനൂരപ്പൻ കോളേജ് ഏറ്റുമാനൂർ കോട്ടയം ജില്ല.

ഇന്റർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് 1 സെറ്റ് പകർപ്പ് ബയോഡാറ്റകൾ എന്നിവ കയ്യിൽ കരുതുക. മുൻകൂട്ടി എംപ്ലോബിലിറ്റി സെന്റർ രജിസ്റ്റർ ചെയ്തവർക്ക് പരമാവധി അഞ്ച് കമ്പനികളിലേക്കും രജിസ്റ്റർ ചെയ്യാത്തവർക്ക് രണ്ട് കമ്പനിയുടെയും ഇന്റർവ്യൂ പങ്കെടുക്കാവുന്നതാണ്.എംപ്ലോയ്മെന്റ് സെന്ററിൽ ഫീസ് അടച്ച് റസീറ്റ് കയ്യിൽ കരുതുക.

⭕️ കേരളത്തിലെ മറ്റു ചില ഒഴിവുകൾ.


പത്തനംതിട്ട പൈനാവ് ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
ഫസ്റ്റ്ക്ലാസ് ഡിപ്ലോമ അല്ലെങ്കിൽ ഫസ്റ്റ്ക്ലാസ് ബിഎസ്സി ഇലക്ട്രോണിക്സ് ആണ് യോഗ്യത. ബയോഡേറ്റ സഹിതം
അപേക്ഷകൾ ഈമെയിലിലേക്ക് അയക്കണം.
അവസാന തീയതി : നവംബർ അഞ്ച്.

🔺എറണാകുളം ജില്ലയിലെ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ഡിസ്പെൻസർ സമാന തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സിയും, ഹോമിയോപ്പതി മരുന്നുകൾ കൈകാര്യം ചെയ്ത് മൂന്ന് വർഷത്തിൽ കുറയാത്ത പരിചയമുളളവർ അത് തെളിയിക്കുന്ന സർക്കാർ അംഗീകൃത സാക്ഷ്യപത്രവും, അപേക്ഷകന്റെ ഫോൺ നമ്പർ രേഖപ്പെടുത്തിയ അപേക്ഷയും സഹിതം നവംബർ അഞ്ചിന് വൈകിട്ട് അഞ്ചിനകം വിലാസത്തിൽ നൽകണം.

🔺കണ്ണൂർ ഫിഷറീസ് വകുപ്പിന്റെ ഫീൽഡ്തല പ്രവർത്തനങ്ങൾക്ക് ജില്ലയിൽ താൽക്കാലിക ഫിഷറി ഗാർഡിനെ നിയമിക്കുന്നു.
യോഗ്യത: വി എച്ച് എസ് ഇ ഫിഷറീസ് സയൻസ്/എച്ച് എസ് ഇ, സ്രാങ്ക് ലൈസൻസ് ഉള്ളവരായിരിക്കണം.
മത്സ്യത്തൊഴിലാളി കുടുംബത്തിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ നവംബർ ഏഴിന് രാവിലെ 10.30ന് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഹാജരാക്കണം.

🔺തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ നവംബർ 4ന് രാവിലെ 11നു നടക്കും.
കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പങ്കെടുക്കാം.
യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിനെത്തണം.

🔺കണ്ണൂർ നടുവിൽ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ,
ടിഎച്ച്എസ്എൽസിയുമാണ് അടിസ്ഥാന യോഗ്യത.താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, മറ്റു യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ നാലിന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്കായി ഹാജരാകണം.

🔺കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള കോട്ടയം ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
എം.എസ്.സി/ എം.എ (സൈക്കോളജി) ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാകണം. പ്രായം 25 വയസ് പൂർത്തിയാകണം (30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന). വേതനം പ്രതിമാസം 12000 രൂപ.

യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിക്കണം.
അവസാന തീയതി: നവംബർ 10ന് വൈകിട്ട് 5 മണി.
വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, ക രമന പി.ഒ, തിരുവനന്തപുരം 695002.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain