ഇസാഫിൽ നിരവധി തൊഴിലവസരങ്ങൾ.
കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ ഇസാഫിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകൾ.ഉയർന്ന യോഗ്യത ഇല്ലാത്തവർക്കും അപേക്ഷിക്കാൻ സാധിക്കും.ലഭിച്ചിട്ടുള്ള ഒഴിവുകൾ വ്യക്തമായി ചുവടെ നൽകുന്നു.
🔺 കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഡിഗ്രി പിജി എന്നിങ്ങനെയുള്ളവർക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.ശമ്പളം പ്രതിമാസം 21000.പ്രായപരിധി പുരുഷന്മാർക്ക് 24 വയസ്സിന് 30 വയസ്സിനും ഇടയിൽ ആയിരിക്കണം. സ്ത്രീകൾക്ക് 20 വയസ്സിന് 34 വയസ്സിനും ഇടയിലുള്ള വർക്ക് അപേക്ഷിക്കാം.കേരളത്തിലെ എല്ലാ ജില്ലയിലേക്കും ഒഴിവുകൾ വന്നിട്ടുണ്ട്.
കസ്റ്റമർ സർവീസ് മാനേജർ.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി അല്ലെങ്കിൽ പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.മൈക്രോ ഫിനാൻസ് മേഖലയിൽ കുറഞ്ഞത് നാലുവർഷത്തെ മാനേജർ അല്ലെങ്കിൽ അസിസ്റ്റന്റ് മാനേജർ പോസ്റ്റ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.പ്രായപരിധി 25 വയസ്സിന് 35 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
🔺അസിസ്റ്റന്റ് കസ്റ്റമർ സർവീസ് മാനേജർ.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി അല്ലെങ്കിൽ പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം കുറഞ്ഞത് രണ്ടുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.പ്രായപരിധി 25 വയസ്സിന് 35 വയസ്സിന് ഉള്ള യുവതിയുവാക്കൾക്ക് അപേക്ഷിക്കാം.
🔺 ബ്രാഞ്ച് ഹെഡ്.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.പറഞ്ഞത് അഞ്ചുവർഷത്തെ മാനേജർ അല്ലെങ്കിൽ അസിസ്റ്റന്റ് മാനേജർ പോസ്റ്റിൽ എക്സ്പീരിയൻസ് ആവശ്യമാണ്.ശമ്പളം പ്രതിവർഷം 7 ലക്ഷം മുതൽ 12 ലക്ഷം വരെ നേടാം. പ്രായപരിധ പരമാവധി 38 വയസ്സ് വരെയുള്ള യുവതി യുവാക്കൾക്ക് അവസരം.കോട്ടയം ആലപ്പുഴ ഇടുക്കി പത്തനംതിട്ട എന്നീ ജില്ലകളിലേക്കാണ് ഒഴിവുകൾ.
🔺ബ്രാഞ്ച് ഓപ്പറേഷൻ മാനേജർ.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി.ഓപ്പറേഷൻ മാനേജർ മേഖലയിൽ മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.ശമ്പളം പ്രതിവർഷം മൂന്നു മുതൽ 6 ലക്ഷം വരെ സമ്പാദിക്കാവുന്നതാണ്.പ്രായപരിധി പരമാവധി 32 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ജോലിസ്ഥലം ആലപ്പുഴ കോട്ടയം ഇടുക്കി പത്തനംതിട്ട എന്ന ജില്ലകൾ.
🔺 ഗോൾഡ് ലോൺ ഓഫീസർ.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം 30 വയസ്സുവരെയുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.ജോലിസ്ഥലം കോട്ടയം ആലപ്പുഴ ഇടുക്കി പത്തനംതിട്ട ജില്ലകൾ.
🔺ടെല്ലർ.
വിദ്യാഭ്യാസ യോഗ്യത ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.സെയിൽസ് അല്ലെങ്കിൽ മാർക്കറ്റിംഗ് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.പ്രായപരിധി പരമാവധി 30 വയസ്സുവരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇസാഫിലേക്ക്റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി ഏറ്റുമാനൂർ അപ്പൻ കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദിശ 2022 ജോബ് ഫെയർ വഴിയാണ് സെലക്ഷൻ നടക്കുന്നത്.ഇതോടൊപ്പം 25 കമ്പനികളിൽ ആയി ഏകദേശം രണ്ടായിരത്തിൽപരം ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്ന.
2022 നവംബർ 5 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഏറ്റുമാനൂർ അപ്പൻ കോളേജ് ചൂരക്കുളങ്ങര ഏറ്റുമാനൂർ കോട്ടയം.വച്ച്നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുത്ത നിങ്ങൾക്ക് ജോലി നേടാവുന്നതാണ്.
സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
31 കമ്പനികളിൽ നിന്നും നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ച്
എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ഉള്ളവർക്ക് പരമാവധി 5 കമ്പനികളുടെയും രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി 2 കമ്പനികളുടെയും അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്. (എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർ ഫീസ് അടച്ചു രജിസ്റ്റർ ചെയ്ത റെസിപ്റ്റ് കയ്യിൽ
കരുതുക. അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ
പ്രതിനിധികൾ ആയിരിക്കും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക .
നവംബർ 5ന് നടക്കുന്ന തൊഴിൽ മേള എല്ലാ ഉദ്യോഗാർത്ഥികൾക്കും മികച്ച കരിയറിലേക്കുള്ള തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.