സർക്കാർ താത്കാലിക ജോലി ഒഴിവുകൾ.
കേരള സർക്കാർ കീഴിൽ വരുന്ന നിരവധി താത്കാലിക, സ്ഥിര ജോലി ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്, ഏഴാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ള ആളുകൾക്ക് ജോലി നേടാവുന്ന നിരവധി ജോലികൾ, പോസ്റ്റ് പൂർണ്ണമായും വായിക്കുക പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക.
ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു
✅️ തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ആയ (ഫീമെയിൽ) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.
ഏഴാം തരം പാസ്. അഥവാ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. എന്നാൽ ബിരുദം നേടിയിരിക്കുവാൻ പാടില്ല. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്ന് കുട്ടികളുടെ ആയ ആയി ഒരു വർഷത്തിൽ കുറയാതെ പരിചയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
പ്രായ പരിധി 18നും 41നും മദ്ധ്യേ ( 01/01/2022).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 19നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
✅️ കണ്ണൂർ : മുണ്ടയാട് മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിൽ ചിക്സർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: വി എച്ച് എസ് സിയിൽ പ്രത്യേക വിഷയമായുള്ള ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് വിത്ത് പൗൾട്രി ഹസ്ബെന്ററി.
താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജില്ലാ മൃഗ സംരക്ഷണ ഓഫീസ്, ജില്ലാ വെറ്ററിനറി കേന്ദ്രം ക്യാമ്പസിൽ നവംബർ ഏഴിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചക്ക് ഹാജരാവണം.
✅️ കാസർകോട്: മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ വനിതകൾക്കായുള്ള യോഗ പരിശീലന പരിപാടിയിൽ പരിശീലനം നൽകുന്നതിന് ബി.എൻ.വൈ.എസ് (ബാച്ചിലർ ഓഫ് നാച്ചുറോപതി ആന്റ് യോഗിക് സയൻസ്) ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ അസോസിയേഷൻ / സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം നിർബന്ധം. അപേക്ഷ നവംബർ 14നകം നൽകണം.
✅️ പാലക്കാട് ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി ട്രേഡ്സ്മാൻ(ഫിറ്റിങ്) തസ്തികയിൽ നിയമനം നടത്തുന്നു.
ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ ഏഴിന് രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു
✅️ ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ റിഹാബിലിറ്റേഷൻ ടെക്നിഷ്യൻ തസ്തികയിൽ ഓപ്പൺ മുൻഗണനാ വിഭാഗത്തിന് സംവരണം ചെയ്ത ദിവസ വേതനാടിസ്ഥാനത്തിലെ ഒഴിവുണ്ട്.
മുൻഗണനാ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ അല്ലാത്തവരെയും പരിഗണിക്കും. 01.01.2022 ന് 41 വയസു കവിയാൻ പാടില്ല. പ്രതിദിനം 700 രൂപയാണ് പ്രതിഫലം.
പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് ബിരുദവും ആർ.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത.
ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 7നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
ഇപ്പോൾ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാകണം.
✅️ തിരുവനന്തപുരം : ജില്ലാ പഞ്ചായത്തും, ജില്ലാ വനിതാ ശിശുവികസന ഓഫീസും സംയുക്തമായി നടപ്പാക്കുന്ന ജ്വാല പദ്ധതിയിൽ ജില്ലാ കോർഡിനേറ്റർ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ എന്നിവരെ നിയമിക്കുന്നു.
അപേക്ഷകർ തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. 25 മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി.
എംഎസ്ഡബ്ലൂ, സൈക്കോളജി, സോഷ്യോളജി, സോഷ്യേൽ വർക്ക്, വുമൺ സ്റ്റഡീസ് എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത.
കൂടാതെ ജില്ലാകോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ സ്ത്രീശാക്തീകരണ മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണെന്നും ജില്ല വനിതാ ശിശു വികസന ഓഫീസർ അറിയിച്ചു .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10.
✅️ താത്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ്- റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ട്’ ൽ ഒരു മാനേജർ (മാർക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക് വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് kfri.res.in സന്ദർശിക്കുക
✅️ കണ്ടിജന്റ് തൊഴിലാളികളെ നിയമിക്കുന്നു
ആലപ്പുഴ: ആരോഗ്യ വകുപ്പിന് കീഴിലുള്ള ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളായ സ്‌പ്രെയിങ്, ഫോഗിങ്, സോഴ്‌സ് റിഡക്ഷന്‍ എന്നിവയ്ക്കായി 90 ദിവസത്തേക്ക് 46 കണ്ടിജന്റ് തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. 18-നും 40-നും മധ്യേ പ്രായമുള്ള ഫീല്‍ഡ് ജോലി ചെയ്യാന്‍ കായിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ക്ക്.👇
എന്ന ലിങ്ക് വഴി നവംബര്‍ 11-ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം.
✅️ മാത്തമാറ്റിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവ്
ചാല ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ഏഴ് രാവിലെ 11 മണിക്ക് ഇന്റര്‍വ്യുവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.