Work From Home Kerala Government jobs
Oവീട്ടിലിരുന്നു കൊണ്ട് കേരള സർക്കാരിൻ്റെ അധീനതയിലുള്ള സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് ഇമേജ് ആൻഡ് ടെക്നോളജിയിൽ ഓൺലൈൻ വർക്കുകൾ ചെയ്യാൻ അവസരം
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷൻ പ്രൊജെക്ടുകളുടെ image / pdf എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരെ തികച്ചും താത്കാലികമായി പരിഗണിക്കുന്നതിനായുള്ള പാനൽ തയ്യാറാക്കുന്നു.
അപേക്ഷിക്കാനുള്ള യോഗ്യത മറ്റ് അനുബന്ധ വിവരങ്ങളും താഴെക്കൊടുത്തിരിക്കുന്നു വിശദമായി വായിച്ചു മനസ്സിലാക്കിയതിനുശേഷം അപേക്ഷ നൽകു
ഇമേജ് / PDF എഡിറ്റിംഗ്
1. യോഗ്യത : മിനിമം പ്ലസ് ടു വിജയം
2. കുറഞ്ഞത് 1Mbps സ്പീഡുള്ള ഇൻറർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം
3. ഫോട്ടോ എഡിറ്റിംഗ്/PDF എഡിറ്റിംഗ് /
ഗ്രാഫിക് ഡിസൈൻ തുടങ്ങിയ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസ്സായിരിക്കണം അല്ലെങ്കിൽ ഫോട്ടോ എഡിറ്റിംഗ്/PDF എഡിറ്റിംഗ് / ഗ്രാഫിക് ഡിസൈൻൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം.
4. പ്രതിഫലം Rate contract and work contract വ്യവസ്ഥകൾ പ്രകാരം പൂർത്തീകരിച്ചു തിരികെ നൽകുന്ന ഡാറ്റക്ക് അനുസൃതമായി . ( Work contract നു ബാധകമായ TDS / നികുതികൾ as applicable കഴിച്ചു
അപേക്ഷിക്കുന്ന വിധം
താല്പര്യമുള്ളവർ സിഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.cdit.org ൽ 09.12.2022 , 5 PM നു അകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ( marklist ഉൾപ്പടെ ) upload ചെയ്യേണ്ടതാണ്