കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയ സംഗതൻ (KVS) വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു
1.അസിസ്റ്റന്റ് കമ്മീഷണർ,
2.പ്രിൻസിപ്പൽ,
3.വൈസ് പ്രിൻസിപ്പൽ,
4.PGT,
5.TGT,
6.ലൈബ്രേറിയൻ,
7.PRT (മ്യൂസിക്),
8.ഫിനാൻസ് ഓഫീസർ,
9അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ),
9ഹിന്ദി ട്രാൻസ്ലേറ്റർ,
10.അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ,
11.സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്,
12.ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്,
13.സ്റ്റെനോഗ്രാഫർ ഗ്രേഡ്-II
തുടങ്ങിയ വിവിധ തസ്തികയിലായി 13404 ഒഴിവുകൾ.
അടിസ്ഥാന യോഗ്യത: പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം/ എഞ്ചിനീയറിംഗ് ബിരുദം/ ഡിപ്ലോമ
പ്രായപരിധി: 35 വയസ്സ്
( SC/ ST/ OBC/ PWD/ ESM/ വനിത തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 19,900 – 2,09,200 രൂപ
പരീക്ഷ ഫീസ്: SC/ ST/ PH/ ESM : ഇല്ല
മറ്റുള്ളവർ
സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 1,200 രൂപ
അസിസ്റ്റന്റ് കമ്മീഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ: 2,300 രൂപ
മറ്റുള്ള തസ്തിക: 1,500 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഡിസംബർ 26ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക് click👇
കേരളത്തിൽ ജോലി നേടാവുന്ന മറ്റു നിരവധി ജോലി ഒഴിവുകൾ
♻️ ജോലി ഒഴിവ്
വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഹോം അപ്ലൈൻസ് ഷോപ്പിലേക്ക് ജെൻസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
വടക്കഞ്ചേരി പരിസരത്തുള്ളവർക്ക് മുൻഗണന താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ 9747 042 142
♻️ യോഗ ട്രെയിനര്‍ ഒഴിവ്
കോങ്ങാട് ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേനയുള്ള യോഗ ട്രെയിനറുടെ (താത്ക്കാലിക) കരാര്‍ നിയമനത്തോടനുബന്ധിച്ച് ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് രണ്ടിന് ഡിസ്‌പെന്‍സറിയില്‍ കൂടിക്കാഴ്ച നടക്കും. അംഗീകൃത സര്‍വകലാശാലയുടെ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ കോഴ്‌സ്/പി.ജി ഡിപ്ലോമ ഇന്‍ യോഗ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0491 2845040, 9447803575
♻️ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ്നിയമനം; 12 വരെ അപേക്ഷിക്കാം
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് അയല്‍ക്കൂട്ട അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബികോം ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടാലി യോഗ്യത എന്നിവ ഉണ്ടായിരിക്കണം. 2022 ഒക്‌ടോബര്‍ 28 ന് 20 നും 35 നും മധ്യേ പ്രായമുള്ളവരായിരിക്കണം. അപേക്ഷാ ഫോറം www.kudumbashree.org ല്‍ ലഭിക്കും. അപേക്ഷയോടൊപ്പം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, പാലക്കാട് എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി, ഫോട്ടോ സഹിതം ഡിസംബര്‍ 12 ന് വൈകീട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ പാലക്കാട്- 678001 ല്‍ നല്‍കണം. നേരത്തെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണ്ടതില്ലെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ഫോണ്‍: 0491 2505627.