എല്ലാ ബ്രാഞ്ചിലുമുള്ള എൻജി നീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. 60 ശതമാനമോ അതിൽക്കൂടുതലോ മാർക്ക് നേടിയിരിക്കണം.2021, 2022 വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയവർ ക്കാണ് അവസരം. മുൻപ് അപ്രന്റിസ്ഷിപ്പ് ചെയ്തവർ അപേക്ഷിക്കരുത്.
വെബ്സൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്യണം. അതിനുശേഷമാണ് അതേ വെബ്സൈറ്റ് വഴി ഫെഡറൽ ബാങ്കിലേക്ക് അപേക്ഷിക്കേണ്ടത്.വിശദവിവരങ്ങൾ http://portal.mhrdnats.gov.in/ എന്ന ലിങ്കിലുണ്ട്. studentquery@boat-srp.com, klplacement@boat-srp.com agmi ഇ-മെയിൽ വഴി സംശയങ്ങളകറ്റാം.
എം.എച്ച്.ആർ.ഡി. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: ജനുവരി 23. അതിനുശേഷം ഫെഡറൽ ബാങ്കിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27.
✅️തൃശ്ശൂർ പീച്ചിയിലെ കേരള ഫോറ സ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (KFRI) പ്രോജക്ട് ഫെലോ തസ്തികയിൽ ഒരൊഴിവുണ്ട്. ഫെലോഷിപ്പ്: 22,000 രൂപ. യോഗ്യത: ഫസ്റ്റ്ക്ലാ സോടെ ബിരുദാനന്തരബിരുദം (വൈൽഡ്ലൈഫ് സയൻസ്/ സുവോളജി/ എൻവയൺമെ ന്റൽ സയൻസ്), അനുബന്ധമേ ഖലയിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയം. പ്രായം: 36. അഭിമുഖം ജനുവരി 20-ന് രാവിലെ 10-ന്. വിശദവിവരങ്ങൾ www.kfri.res. in എന്ന വെബ്സൈറ്റിൽ.
✅️കേരള ഡെവലപ്മെന്റ് ആൻഡ് ഇ ന്ന വേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC), പ്രോഗ്രാം എക്സിക്യുട്ടീവ് തസ്തികയിലെ ഒരൊ ഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെ ന്റ് (CMD) മുഖേനയാണ് അപേക്ഷിക്കേണ്ടത്.
ശമ്പളം: 32,500 രൂപ. യോഗ്യത: ഫസ്റ്റ് ക്ലാസോടെ ഫുൾടൈം എം.ബി.എ./ എം.എസ്. ഡബ്ല്യു./ എം.എസ്സി. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, അപ്ലൈഡ് സയൻസ്, സോഷ്യൽ സയൻസ് അല്ലെങ്കിൽ ബിരുദാനന്തരബിരുദം (ജേണലിസം, മാസ് കമ്യൂണിക്കേഷൻ, വീഡിയോ പ്രൊ ഡക്ഷൻ, മീഡിയ സ്റ്റഡീസ്) അല്ലെങ്കിൽ ബി.ടെക്/ എൻജിനീയറിങ്. 2-3 വർഷ പ്രവൃത്തിപരിചയം വേണം.
പ്രായം: 30 വയസ്സ് കവിയരുത്. അപേക്ഷ: വിശദമായ സി.വി. സഹിതം ഇ-മെയിൽ മുഖേന അപേക്ഷിക്കണം. ഇ-മെയിൽ: kdiscrecruitment2023@gmail.com. അവസാന തീയതി: ജനുവരി 25 (വൈകീട്ട് അഞ്ചുമണി). വെബ് www.kcmd.in.
✅️കൊച്ചി മെട്രോ റെയിൽ ലിമിറ്റ ഡ് (KMRL) ചീഫ് എൻജിനീയർ( സിവിൽ), എക്സിക്യുട്ടീവ്(എച്ച്. ആർ.)/ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ(എച്ച്.ആർ.) തസ്തി കകളിലെ ഓരോ ഒഴിവുകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു. അപേ ക്ഷിക്കാനാവശ്യമായ യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം എന്നിവയറിയാൻ കെ.എം. ആർ.എൽ. വെബ്സൈറ്റ് സന്ദർ ശിക്കുക. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 25. വെബ്സൈറ്റ്: www. kochimetro.org.