ദേവസ്വം ബോർഡിൽ ജോലി നേടാം യോഗ്യത ഏഴാം ക്ലാസ് മുതൽ ഉള്ളവർക്ക്.

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വത്തിൽ നാല് ഒഴിവുണ്ട്. ഹിന്ദുമതക്കാർക്കാണ് അവസരം,
തസ്തിക, ഒഴിവുകളുടെ എണ്ണം, ശമ്പള സ്കെയിൽ, വയസ്സ്, യോഗ്യത എന്ന ക്രമത്തിൽ താഴെ നൽകുന്നു.

✅️പൂന്തോട്ട പരിപാലകൻ - 1 (താത്കാലികം): നിത്യവേതനം, 18- 40 വയസ്സ്, ഏഴാം ക്ലാസ്.

✅️പൂന്തോട്ട പരിപാലനം/സ്കാവഞ്ചർ- 1 (താത്കാലികം): നിത്യവേതനം. 18- 40 വയസ്സ്. ഏഴാം ക്ലാസ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ മേൽ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടതില്ല.

സ്വന്തം കൈപ്പടയിൽ വെള്ളക്കടലാസിൽ അപേക്ഷ എഴുതണം. അപേക്ഷയോടൊപ്പം യോഗ്യതയും വയസ്സും തെളിയിക്കുന്ന സർട്ടിഫി ക്കറ്റുകളുടെ പകർപ്പും വയ്ക്കണം.
വിലാസം : എക്സിക്യുട്ടീവ് ഓഫീസർ, ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വം, കാടാമ്പുഴ, മലപ്പുറം - 676553. ഫോൺ: 0494-2615790, .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 20.

⭕️മറ്റ്‌ ജോലി ഒഴിവുകൾ.

✅️കോഴിക്കോട് : മലബാർ ദേവസ്വം ബോർഡിന് കീഴിലെ കൊയിലാണ്ടി താലൂക്ക് കീഴുർ ശിവ ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു.
ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്ന് നിർണ്ണയിക്കപ്പെട്ട ഫോറത്തിൽ അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ കോഴിക്കോട് ഓഫീസിൽ ജനുവരി ഇരുപത്തിനാലിനകം അയയ്ക്കണം.
ഫോറങ്ങൾ മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ നിന്നും വെബ്സൈറ്റിലും ലഭ്യമാണ്.

✅️എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴിൽ കാർഡിയോ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യത ബി.പി.ടി,എം.പി.ടി ഇൻ കാർഡിയോ തെറാപ്പിക്. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന.
താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ഇ-മെയിലിലേക്ക് ജനുവരി 14-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം.

ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് കാർഡിയോ ഫിസിയോ തെറാപ്പിസ്റ്റ് എന്ന് ഇ-മെയിൽ സബ്ജക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം.
നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിനിന്ന് ഫോൺ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

✅️തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്.
ഇംഗ്ലീഷ് എം.എ, ബി.എഡ്, സെറ്റ് / തതുല്യയോഗ്യതയുള്ളവർക്കാണ് അവസരം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ജനുവരി 13 ഉച്ചക്ക് രണ്ട് മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.നിയമനം ദിവസവേതനാടിസ്ഥാനത്തിലായിരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

✅️പാലക്കാട് : ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളെജിൽ മെക്കാനിക്കൽ വിഭാഗം- ഇലക്ട്രോണിക്സ് വിഭാഗം തസ്തികകളിൽ ഗസ്റ്റ് അധ്യാപക നിയമനം.
മെക്കാനിക്കൽ വിഭാഗത്തിൽ ബി.ടെക് മെക്കാനിക്കൽ എൻജിനീയറിങ് ഫസ്റ്റ് ക്ലാസാണ് യോഗ്യത. ഇലക്ട്രോണിക്സ് വിഭാഗത്തിൽ ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ഫസ്റ്റ് ക്ലാസാണ് യോഗ്യത.
താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ ഫോട്ടോ സഹിതം ജനുവരി 13 ന് രാവിലെ 10 ന് ഇലക്ട്രോണിക്സ് വിഭാഗം ഗസ്റ്റ് അധ്യാപക കൂടിക്കാഴ്ചയ്ക്കും അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് മെക്കാനിക്കൽ വിഭാഗം അധ്യാപക കൂടിക്കാഴ്ചക്കും എത്തണമെന്ന് പിൻസിപ്പാൾ അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain