ഇസാഫിലേക്കും, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്കും തൊഴിലവസരങ്ങൾ | ESAF BANK AND MALABAR GOLD AND DIAMONDS HIRING NOW.

ഇന്ത്യയിലെ തന്നെ പ്രമുഖ രണ്ട് സ്ഥാപനങ്ങൾ ആയ, ഇസാഫിലെയും ,മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെയും ഒഴിവുകൾ താഴെ നൽകുന്നു.ഒഴിവുകൾ പൂർണമായും വായിച്ചശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കുക.
⭕️ ഇസാഫിലേക്ക് വന്നിട്ടുള്ള ഒഴിവുകൾ താഴെ.

✅️കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്.

അപേക്ഷിക്കുന്നവർക്ക്. ഇരുചക്ര വാഹനവും ലൈസൻസും നിർബന്ധമാണ്.വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.എക്സ്പീരിയൻസ് ഇല്ലാത്തതും ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അവസരം. ശമ്പളം പ്രതിമാസം 21,000 രൂപ ലഭിക്കും.പ്രായപരിധി പുരുഷന് 24 വയസ്സ് മുതൽ 34 വയസ്സ് വരെയും സ്ത്രീകൾക്ക് 20 വയസ്സ് മുതൽ  34 വയസ്സ് വരെയുമാണ്. 25 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

✅️കസ്റ്റമർ സർവീസ് മാനേജർ.

 ഡിഗ്രി അല്ലെങ്കിൽ പിജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഒരു മൈക്രോ ഫിനാൻസിൽ കുറഞ്ഞത് നാലുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി 25 വയസ്സിന് 30 വയസ്സിനും ഇടയിലായിരിക്കണം. ഒഴിവുകളുടെ എണ്ണം 20.

✅️ അസിസ്റ്റന്റ് കസ്റ്റമർ സർവീസ് മാനേജർ.

വിദ്യാഭ്യാസ യോഗ്യത ഡിഗ്രി അല്ലെങ്കിൽ പിജി ഉണ്ടായിരിക്കണം. കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരി 20 വയസ്സിന് 25 വയസ്സിനും ഇടയ്ക്ക്. ആകെ ഒഴിവുകളുടെ എണ്ണം 30.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇസാഫിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മലബാർ ഗോൾഡൻ സ്നേഹ വന്നിട്ടുള്ള തൊഴിലവസരങ്ങൾ താഴെ പരിശോധിക്കാം. ശേഷം രണ്ടു സ്ഥാപനങ്ങളിലേക്കും വന്നിട്ടുള്ള ഒഴിവുകളിലെ അപേക്ഷിക്കാം എന്ന് നോക്കാം.

⭕️ ഇന്ത്യയിലെ തന്നെ പ്രമുഖ സ്ഥാപനമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു.വന്നിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.

✅️ സെയിൽസ് എക്സിക്യൂട്ടീവ്.

 🔺വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി.
🔺 പ്രായപരി 21 വയസ്സിന് 32 വയസ്സിനും ഇടയിലായിരിക്കണം.
🔺 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
🔺 ആകെ ഒഴിവുകളുടെ എണ്ണം 75.
🔺 എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷ സമർപ്പിക്കാം.
🔺 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഫുഡ് ആൻഡ് അക്കമഡേഷൻ ലഭിക്കും.

✅️ ഹൗസ് കീപ്പിംഗ് എക്സിക്യൂട്ടീവ്.

🔺 വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ഉള്ളവർക്ക്.
🔺 പ്രായപരിധി ഇരുപത്തിയഞ്ച് വയസ്സിൽ താഴെയായിരിക്കണം.
🔺 പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്
🔺 ജോലിസ്ഥലം തിരുവനന്തപുരം എറണാകുളം ജില്ലകൾ.
🔺 ഒഴിവുകളുടെ എണ്ണം 5.
🔺 എക്സ്പീരിയൻസ് ആവശ്യമില്ല.
🔺 ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.

✅️ കുക്ക്/ അസിസ്റ്റന്റ് കുക്ക് / ഹെൽപ്പർ.

🔺 പ്രായം 45 വയസ്സിൽ താഴെ ആയിരിക്കണം.
🔺 പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം.
🔺 ജോലിസ്ഥലം എറണാകുളം.
🔺 എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.

✅️ഗസ്റ്റ് റിലേഷൻ എക്സിക്യൂട്ടീവ്.

 🔺 ഹോസ്പിറ്റാലിറ്റി മേഖലയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
🔺 പ്രായപരിധി   32 വയസ്സിൽ താഴെ ആയിരിക്കണം.
🔺 സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം.
🔺 ജോലിസ്ഥലം എറണാകുളം അങ്കമാലി.
🔺 ആകെ ഒഴിവുകളുടെ എണ്ണം 5.

✅️ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.

🔺 പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.
🔺 പ്രായപരിധി 45 വയസ്സിൽ താഴെ ആയിരിക്കണം.
🔺 പുരുഷന്മാർക്ക് അപേക്ഷിക്കാം.
🔺 ജോലിസ്ഥലം എറണാകുളം.
🔺 ആകെ ഒഴിവുകളുടെ എണ്ണം 5.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

⭕️ ഇസാഫിലേക്കും,മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്കും എങ്ങനെ അപേക്ഷ സമർപ്പിക്കാം.?

എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിക്കുന്ന ഉദ്യോഗ് ഉന്നതി മെഗാ തൊഴിൽമേള വഴിയാണ് സെലക്ഷൻ നടക്കുന്നത്.
🔺തൊഴിൽമേള നടക്കുന്ന തീയതി ജനുവരി 14 ശനിയാഴ്ച.
🔺 സ്ഥലം SNMIMT എൻജിനീയറിങ് കോളേജ്, മാല്യങ്കര.
🔺സമയം 10.00 am to 5 pm.

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.ശേഷം വരുന്ന വെബ്സൈറ്റിൽ താല്പര്യമുള്ള എല്ലാവരും തന്നെ രജിസ്റ്റർ ചെയ്യുക.രജിസ്റ്റർ ചെയ്ത ശേഷമാണ് ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ടത്.



Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain