ഡാറ്റ എൻട്രി ഓപ്പറേറ്റർ ജോലി നേടാം - Data entry jobs in kerala

Kerala jobs,data entry jobs in Kerala
1 min read

ഡാറ്റ എൻട്രി ഓപ്പറേറ്റർ ജോലി നേടാം - Data entry jobs in kerala



ഡി.ടി.പി. ഓപ്പറേറ്റര്‍
ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെല്ലിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.

കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ഒരു ഒഴിവാണ് ഉള്ളത്. ഇതിനായുള്ള കൂടിക്കാഴ്ച മാര്‍ച്ച് രണ്ടാം തീയതി രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ വച്ച് നടത്തും.

യോഗ്യത: പ്ലസ് ടു, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ടൈപ്പ് റൈറ്റിംഗ് ഇന്‍ ഇംഗ്ലീഷ് ആന്‍ഡ് മലയാളം. മെഡിക്കല്‍ കോളേജിന് 10 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്കും മെഡിക്കല്‍ രംഗത്ത് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി സേവനം ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന.

താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, വിലാസം, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണ്.

✅️ ഡെപ്യൂട്ടേഷൻ നിയമനം

പുതുക്കിയ വിജ്ഞാപന പ്രകാരം പാലക്കാട് ജില്ലയിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ ഒഴിവുണ്ടായിരുന്ന ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്, ആലത്തൂർ, ഒറ്റപ്പാലം താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റികളിലുണ്ടായിരുന്ന സെക്രട്ടറി തസ്തികയിലെ ഒഴിവുകളിലെ വിജ്ഞാപനം റദ്ദാക്കുന്നതായി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി അറിയിച്ചു. നിലവിൽ ഡെപ്യൂട്ടേഷൻ നിയമപ്രകാരം സെക്രട്ടറി തസ്തികയിലേക്ക് 41300-87000 ശമ്പളസ്‌കെയിൽ നിയമവകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II അല്ലെങ്കിൽ സമാന തസ്തികയിലുള്ള യോഗ്യരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: http://www.kelsa.nic.in.

✅️ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ ജില്ലാ എഡി.ആർ. സെന്ററുകളിൽ ക്ലറിക്കൽ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം. നിലവിൽ 7 ഒഴിവുകളാണുള്ളത്. നിയമവകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലോ സമാന തസ്തികയിൽ 41300-87000 ശമ്പള സ്‌കെയിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. നിയമ ബിരുദമുണ്ടായിരിക്കണം. നിലവിലെ വിജ്ഞാപന പ്രകാരം കൊല്ലം ജില്ലയിലെ ഒഴിവ് റദ്ദാക്കുന്നതായും ലീഗൽ സർവ്വീസസ് അതോറിറ്റി അറിയിച്ചു.

You may like these posts

Post a Comment