ഇന്ത്യൻ ആർമി അഗ്നിവീർ അറിയേണ്ടതെല്ലാം - Indian army agniveer - apply now

Inian army agniveer recruitment,how to apply agniveer,agniveer salary,agniveer last date

അഗ്നിവീർ ആറിയേണ്ടത്തെല്ലാം.



കരസേനയിൽ 2023-24 വർഷ ത്തെ അഗ്നിവീർ സെലക്ഷൻ ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലാർ ക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ, ട്രേഡ്സ്മാൻ (പത്താംക്ലാസ് വിജ യിച്ചവർ), ട്രേഡ്സ്മാൻ (എട്ടാംക്ലാ സ് വിജയിച്ചവർ) എന്നീവിഭാഗ ങ്ങളിലേക്കാണ് അഗ്നിവീർ തിര ഞെഞ്ഞെടുപ്പ്. അഗ്നിവീർ ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്ക് (വിമൻ മിലിട്ടറി പോലീസ്) വനിതകൾ ക്കും അപേക്ഷിക്കാം. നാല് വർഷ സേവന കാലയളവിലേക്കായിരി ക്കും നിയമനം. കരസേന റിക്രൂ ട്ട്മെന്റ് റാലിക്ക് ആദ്യഘട്ടത്തിൽ കംപ്യൂട്ടർ അധിഷ്ഠിത പൊതുപ്ര വേശന പരീക്ഷ നടത്തുന്നുവെ ന്ന പ്രത്യേകതയോടെയാണ് ഇത്ത വണ വിജ്ഞാപനം പ്രസിദ്ധീകരി ച്ചിട്ടുള്ളത്.

യോഗ്യത വിശദവിവരങ്ങൾ.

യോഗ്യത ജനറൽ ഡ്യൂട്ടി: 45 ശതമാനം മാർക്കിൽ കുറയാതെയുള്ള പത്താംക്ലാസ് വിജയം. ഓരോ വിഷ യത്തിനും കുറഞ്ഞത് 33 ശതമാനം മാർക്ക് നേടിയിരിക്കണം. എൽ.എം. വി. ഡ്രൈവിങ് ലൈസൻസ് ഉള്ള വരെ ഡ്രൈവറുടെ ഒഴിവിലേക്കും പരിഗണിക്കും.

ടെക്നിക്കൽ: ഫിസിക്സ്, കെമി സ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ 50 ശതമാനം മാർക്കിൽ കുറയാ ത്ത പ്ല വിജയം. ഓരോ വിഷ യത്തിനും കുറഞ്ഞത് 40 ശതമാനം മാർക്ക് വേണം. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാ റ്റിക്സ്, ഇംഗ്ലീഷ് എന്നിവയുൾപ്പെടു ന്ന ഗ്രൂപ്പിൽ പ്ല വിജയവും ഒരു വർഷത്തെ ഐ.ടി.ഐ. കോഴ്സും. അല്ലെങ്കിൽ 50 ശതമാനം മാർ ക്കിൽ കുറയാത്ത പത്താംക്ലാസ് വിജയവും രണ്ട് മൂന്ന് വർഷം ദൈർഘ്യമുള്ള ഐ.ടി.ഐ. ടെക്നി ക്കൽ ട്രെയിനിങ് ഡിപ്ലോമയും.

ക്ലാർക്ക്/ സ്റ്റോർ കീപ്പർ ടെക്നി
ക്കൽ:

60 ശതമാനം മാർക്കിൽ കുറയാത്ത +2 വിജയം. ഓരോ വിഷയത്തിനും കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം.

ട്രേഡ്സ്മാൻ (പത്താംക്ലാസ് വിജയിച്ചവർ): ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാർക്കോടെ പത്താംക്ലാസ് ജയിച്ചിരിക്കണം. ട്രേഡ്സ്മാൻ (എട്ടാംക്ലാസ് വിജയിച്ചവർ): ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാർക്കോ ടെ എട്ടാംക്ലാസ് ജയിച്ചിരിക്കണം.

പ്രായം: 17 1/2 - 21 വയസ്സ്. 2002 ഒക്ടോബർ 1-നും 2006 ഏപ്രിൽ 1-നും മധ്യേ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം അപേക്ഷകർ.

ശാരീരിക യോഗ്യത: ജനറൽ ഡ്യൂട്ടി, ട്രേഡ്സ്മാൻ തസ്തികകളിലേ 06 166 am.al, osamlend-165 സെ.മീ., ക്ലാർക്ക് സ്റ്റോർ കീപ്പർ- 162 സെ.മീ. എന്നിങ്ങനെയാ ണ് കുറഞ്ഞ ഉയരം. നെഞ്ചളവ് 77 സെ.മീ. (5 സെ.മീ, വികാസം) ഉണ്ടായിരിക്കണം. വനിതകൾക്ക് കുറഞ്ഞത് 162 സെ.മീ. ഉയരമുണ്ടാ യിരിക്കണം.

ഉയരത്തിനും പ്രായത്തിനും ആനുപാതികമായ ഭാരം വേണം. വിമുക്തഭടന്മാരുടെ മക്കൾക്കും കായികതാരങ്ങൾക്കും മറ്റ് അർഹ വിഭാഗങ്ങൾക്കും ചട്ടപ്പടിയുള്ള ഇളവ് ലഭിക്കും.തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധി ഷ്ഠിത പൊതുപ്രവേശന പരീക്ഷ, റിക്രൂട്ട്മെന്റ് റാലി എന്നിവയിലൂ ടെയായിരിക്കും തിരഞ്ഞെടുപ്പ്. ഏപ്രിൽ 17 മുതൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. പരീക്ഷാകേ ന്ദ്രങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം അപേക്ഷാസമർപ്പണ വേളയിൽ ലഭ്യമാണ്.

അപേക്ഷിക്കുന്ന വിഭാഗമനുസരിച്ച് ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 50 ചോദ്യങ്ങൾ/ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ യിൽ 100 ചോദ്യങ്ങൾ ഉണ്ടായിരി ക്കും. തെറ്റുത്തരത്തിന് 0.25 നെഗറ്റീ വ് മാർക്ക് ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിൽ പരീക്ഷ നടക്കുന്നതി നാൽ കട്ട്-ഓഫ് മാർക്ക് നിർണയി ക്കാൻ നോർമലൈസേഷൻ ഉണ്ടാ യിരിക്കും.

നിശ്ചിത കട്ട് ഓഫ് മാർക്ക് നേടുന്നവർക്ക് ആർമി റിക്രൂട്ട്മെ ന്റ് ഓഫീസുകൾ നടത്തുന്ന റാലി കളിൽ പങ്കെടുക്കാം.

കേരളത്തിൽ തെക്കൻ ജില്ല ക്കാർക്കും വടക്കൻ ജില്ലക്കാർ ക്കും വെവ്വേറെ റാലികളായിരിക്കും. ഇതിനായുള്ള അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ നിന്ന് പിന്നീട് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

റാലിക്ക് ഹാജരാവുന്നവർ അഡ്മിറ്റ് കാർഡ്, 20 കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടി ഫിക്കറ്റ്, എൻ.സി.സി, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ തുടങ്ങിയവ കരുതണം.

റാലിയുടെ ഭാഗമായി ഫിസി ക്കൽ ഫിറ്റ്നസ് ടെസ്റ്റ് ഉണ്ടായിരി ക്കും. 1.6 കി.മീ ഓട്ടം, പുൾ-അപ്സ്, 9 അടി നീളത്തിൽ കിടങ്ങ് ചാടി ക്കടക്കൽ, സിഗ്-സാഗ് ബാലൻസ് എന്നിവയായിരിക്കും ഫിറ്റ്നസ് ടെസ്റ്റിലെ ഇനങ്ങൾ.

1.6 കി.മീ ഓട്ടം, 10 അടി ലോങ് ജമ്പ്, 3 അടി ഹൈജമ്പ് എന്നിവ യായിരിക്കും വനിതകൾക്കുള്ള ഇനങ്ങൾ. ഫിറ്റ്നസ് ടെസ്റ്റ് പാസാ കുന്നവർക്ക് വൈദ്യപരിശോധന യുമുണ്ടായിരിക്കും.

ശമ്പളം: അഗ്നിവീറായി തിരഞെഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ
വർഷം 30,000 രൂപയും അടുത്ത
മൂന്ന് വർഷങ്ങളിൽ 33,000 രൂപ,36,500 രൂപ, 40,000 രൂപ എന്നിങ്ങനെയുമായിരിക്കും പ്രതിമാസ വേതനം.

ഇതിൽനിന്ന് നിശ്ചിത തുക അഗ്നിവീർ കോർപസ് ഫണ്ടിലേക്ക് വകയിരുത്തും. നാല് വർഷ സേവനത്തിനുശേഷം സേനയിൽനിന്ന് പിരിയുന്നവർ ക്ക് ഏകദേശം 10.04 ലക്ഷംരൂപ സേവാനിധി പാക്കേജായി നൽകും. വിശദാംശങ്ങൾക്ക് പട്ടിക കാണുക.


എങ്ങനെ അപേക്ഷിക്കാം.

അപേക്ഷ https://joinindianarmy.nic.in n വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.ഫോട്ടോയും ഒപ്പും അപേക്ഷയൊപ്പം അപ്ലോഡ് ചെയ്യണം.250 രൂപയാണ് അപേക്ഷാഫീ സ്. ഫീസ് ഇന്റർനെറ്റ് ബാങ്കിങ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് യു, പി.ഐ വഴി ഓൺലൈനായി അടയ്ക്കണം.പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഇതേ വെബ്സൈറ്റിൽ പിന്നീട് ലഭ്യ മാകും.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 15.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain