കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ബെംഗളൂരുവിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രോജ ക്ട് എൻജിനീയർ, ട്രെയിനി എൻജി നീയർ തസ്തികകളിലെ 148 ഒഴിവി ലേക്ക് അപേക്ഷ ക്ഷണിച്ചു.രണ്ട് വിജ്ഞാപനങ്ങളിലായാ ണ് അപേക്ഷ ക്ഷണിച്ചിരിക്കു ന്നത്. കരാറടിസ്ഥാനത്തിലാണ് നിയമനം.
വിജ്ഞാപന നമ്പർ.383/2023 പ്രോജക്ട് എൻജിനീയർ:
ഒഴിവ്-110, യോഗ്യത- ഇലക്ട്രോ ണിക്സ്/ ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് &കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേ ഷൻ/ ഇലക്ട്രിക്കൽ & ഇലക്ട്രോ ണിക്സ്/ഇലക്ട്രിക്കൽ/ കമ്യൂണിക്കേ ഷൻ/ മെക്കാനിക്കൽ/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്/ ഇൻഫർമേ ഷൻ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങ ളിൽ 55 ശതമാനം മാർക്കോടെ ബി.ഇ./ ബി,ടെക്/ ബി.എസ്സി (നാല് വർഷ എൻജിനീയറിങ്). രണ്ടുവർഷത്തെ പ്രവൃത്തിപരിച യം വേണം.
പ്രായം: 32 വയസ്സ് കവിയരുത്. ശമ്പളം: 40000 രൂപയാണ് ആദ്യ വർഷത്തെ ശമ്പളം. തുടർന്നുള്ള വർഷങ്ങളിൽ 5000 രൂപ വെച്ച് കൂട്ടിക്കിട്ടും.വിശാഖപട്ടണം, ന്യൂഡൽഹി, ഗാസിയാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് നിയമനം. വിശാഖപട്ടണത്തേക്ക് രണ്ട് വർഷ ത്തേക്കും മറ്റുള്ളവിടങ്ങളിൽ മൂന്ന് വർഷത്തേക്കുമാണ് നിയമനം.
തിരഞ്ഞെടുപ്പ്: ജമ്മു, റാഞ്ചി, ഗുവാഹാട്ടി എന്നീ സെന്ററുകളിലാ യി നടത്തുന്ന വാക്ക് ഇൻ സെലക്ഷൻ വഴി.ഓൺലൈനായി ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണം. ലിങ്ക്: https://bit.ly/3ZipR8H, രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി:മാർച്ച് 17. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിജ്ഞാപന നമ്പർ.4926/2022-23 ഒഴിവ്, യോഗ്യത, പ്രായം എന്ന ക്രമത്തിൽ;
ട്രെയിനി എൻജിനീയർ - 12: കംപ്യൂട്ടർ സയൻസിൽ 55 ശതമാനം മാർക്കോടെ ബി.ഇ./ ബി.ടെക്/തത്തുല്യം, ബന്ധപ്പെട്ട മേഖലയിൽ ഒരുവർഷത്തെ പ്രവൃ ത്തിപരിചയം വേണം. 28 വയസ്സ് കവിയരുത്.
പ്രോജക്ട് എൻജിനീയർ-26: കംപ്യൂട്ടർ സയൻസിൽ 55 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക്, ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിച യം വേണം. 32 വയസ്സ് കവിയരുത്.
ശമ്പളം: ട്രെയിനി എൻജിനീയർ തസ്തികയ്ക്ക് 30000 രൂപയും പ്രോജക്ട് എൻജിനീയർ തസ്തികയ്ക്ക് 40000 രൂപ യുമാണ് ആദ്യ വർഷത്തെ ശമ്പളം. തുടർന്നുള്ള വർഷങ്ങളിൽ 5000 രൂപ വെച്ച് കൂട്ടിക്കിട്ടും.
ട്രെയിനി എൻജിനീയർ തസ്തിക യിൽ രണ്ട് വർഷത്തേക്കും പ്രോജ ക്ട് എൻജിനീയർ തസ്തികയിൽ മൂന്ന് വർഷത്തേക്കുമാണ് നിയമനം. രണ്ട് തസ്തികകളിലും ഒരുവർഷം കൂടി നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തി ലാണ് തിരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്ക
ണം. അവസാന തീയതി: മാർച്ച് 15. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർ ക്ക് 5 വർഷവും ഒ.ബി.സി. വിഭാ ഗക്കാർക്ക് 3 വർഷവും ഭിന്നശേ ഷി വിഭാഗക്കാർക്ക് 10 വർഷവും വയസ്സിളവുണ്ട്.
യോഗ്യതാപരീക്ഷയിൽ എസ്. സി., എസ്.ടി., ഭിന്നശേഷി വിഭാഗ ക്കാർക്ക് പാസ്മാർക്ക് മതി.വിശദവിവരങ്ങൾക്ക് www. bel-india.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.