കേരളത്തിലെ വിവിധ ജില്ലകളിൽ പരീക്ഷയില്ലാതെ നേടാവുന്ന ജോലി ഒഴിവുകൾ താഴെ നൽകുന്നു

Kerala jobs,temporary jobs in kerala,10 pass job,

കേരളത്തിലെ വിവിധ ജില്ലകളിൽ പരീക്ഷയില്ലാതെ നേടാവുന്ന ജോലി ഒഴിവുകൾ താഴെ നൽകുന്നു.


🔺തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് താത്കാലികമായി പ്രതിദിനവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തുന്നതിന് മാർച്ച് 23 നു രാവിലെ 11ന് അഭിമുഖം നടത്തും.ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവദേ തെറാപ്പി കോഴ്സ് വിജയിച്ചവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ അസൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖ തീയതിയിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

🔺ഇടുക്കി സർക്കാർ എൻജിനീയറിങ് കോളജിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികനിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രിക്കൽ വിഭാഗത്തിൽ ഐ. ടി. ഐ. യോ ഡിപ്ളോമയോ ആണ് യോഗ്യത. മുൻപരിചയം അഭികാമ്യം. താൽപര്യമുള്ളവർ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം മാർച്ച് 14 ന് രാവിലെ 11 ന് കോളജ് ഓഫീസിൽ അഭിമുഖത്തിന്ഹാജരാകണം.

🔺എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സർവ്വീസ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഓപ്പറേറ്റർ എന്നീ തസ്തികയിൽ രണ്ട് ഒഴിവ് നിലവിലുണ്ട്.
നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 15 ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

പ്രായ പരിധി 18-30. വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് പാസ്, ഫിഷറീസ് ടെക്നോളജി ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.
അസിസ്റ്റന്റ് ഓപ്പറേറ്റർ: പ്രായ പരിധി 18-25. വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം, പ്രവൃത്തി പരിചയം.

🔺കണ്ണൂർ ജില്ലാ ആശുപത്രിയുടെ അധീനതയിലുള്ള ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു.
യോഗ്യത: എംഡി/ഡിഎൻബി/ഡിപിഎം.
താൽപര്യമുള്ളവർ ഏപ്രിൽ നാലിന് രാവിലെ 10.30ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

🔺പന്തളം ഐസിഡിഎസ് പ്രൊജക്ട് പരിധിയിൽ പത്തനംതിട്ട നഗരസഭയിലുളള അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലേക്ക് നഗരസഭയിൽ സ്ഥിരം താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.പത്താംതരം പാസാകാത്ത എഴുതാനും വായിക്കാനും കഴിവുളളവരായിരിക്കണം.
പ്രായം 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 25.
അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും പന്തളം ഐസിഡിഎസ് ഓഫീസിൽ നിന്നും ലഭിക്കും.

🔺വയനാട്, സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്, 45,000 രൂപ പ്രതിമാസ വേതനത്തിൽ നിയമനം നടത്തുന്നു.

എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഏപ്രിൽ നാലിനു രാവില 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫിസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

🔺പാലക്കാട് ജില്ലയിൽ ഗവ സ്ഥപനത്തിൽ ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ തസ്തികയിൽ താത്ക്കാലിക ഒഴിവ്. പ്രീഡിഗ്രി/സയൻസ് വിഷയത്തിൽ ശതമാനം മാർക്കോടെ പ്ലസ്ട, ശ്രീചിത്ര മെഡിക്കൽ സയൻസ് ടെക്നോളജി/മെഡിക്കൽ കോളേജ്/ആരോഗ്യ വകുപ്പിന് കീഴിൽ രണ്ട് വർഷത്തെ ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ ഡിപ്ലോമ കോഴ്സാണ് യോഗ്യത.

പ്രായം 2022 ജനുവരി ഒന്നിന് 18 നും 41 നും ഇടയിൽ.താത്പര്യമുള്ളവർ മാർച്ച് 17 നകം വിദ്യാഭാസ യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ അസലുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain