മലയാളം അറിയാവുന്നവർക്ക് ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി നേടാം.

guruvayoor davaswom job vacancy apply
ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെയും ആനക്കാരുടെയും താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട യോഗ്യതകളുള്ള ഈശ്വ രവിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.

➪ സെക്യൂരിറ്റി ജീവനക്കാർ

സെക്യൂരിറ്റി സൂപ്പർവൈസർ (ഒഴിവ്-1), അസി. സെക്യൂരിറ്റി സൂപ്പർവൈസർ (ഒഴിവ്-1), സെക്യു രിറ്റി ഗാർഡ് (ഒഴിവ്-190) എന്നീ തസ്തികകളിലാണ് ഒഴിവുകൾ, ഒരുവർഷത്തേക്കാണ് നിയമനം. സൈനിക-അർധസൈനിക വിഭാ ഗങ്ങളിൽനിന്ന് വിരമിച്ചവർക്കാണ് അവസരം.

ശമ്പളം: സെക്യൂരിറ്റി സൂപ്പർ വൈസർ: 23,000 രൂപ, അസി. സെക്യൂരിറ്റി സൂപ്പർവൈസർ 22,000 രൂപ, സെക്യൂരിറ്റി ഗാർഡ്: 21,175 രൂപ.

യോഗ്യത: സൈനിക, അർധ സൈനിക വിഭാഗങ്ങളിൽനിന്ന് വിരമിച്ചവരായിരിക്കണം, സെക്യൂരി റ്റി സൂപ്പർവൈസർ, അസി. സെക്യൂ രിറ്റി സൂപ്പർവൈസർ തസ്തികക ളിലേക്ക് അപേക്ഷിക്കുന്നവർ ഹവിൽദാർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്ന് വിരമിച്ചവരാ യിരിക്കണം. മികച്ച ശാരീരിക മതയും കാഴ്ചശക്തിയും ഉണ്ടായി രിക്കണം.

പ്രായം: 2023 ജനുവരി 1-ന് 60 വയസ്സ് കവിയരുത്. അപേക്ഷ: ഓരോ തസ്തികയ്ക്കും

പ്രത്യേകം അപേക്ഷിക്കണം. അപേ ക്ഷയ്ക്കൊപ്പം ഡിസ്ചാർജ് സർട്ടിഫി ക്കറ്റിന്റെ പകർപ്പ്, സബ് ഇൻസ്പെ ക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനിൽനിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്, അസി. സർജനിൽ കുറയാത്ത ഡോക്ടറുടെ മെഡി ക്കൽ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. അപേക്ഷാഫോം ദേവസ്വം ഓഫീസിൽനിന്ന് 100 രൂപ ഫീസടച്ച് മാർച്ച് 27 മുതൽ ഏപ്രിൽ 7 (3 pm) വരെ വാങ്ങാം. ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി യാൽ, പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് അപേക്ഷാഫോം സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ മതിയായ യോഗ്യത തെളിയിക്കു ന്ന സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ തപാൽ മുഖേനയോ നൽകാം. വിലാസം: അഡ്മിനി സ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 7 (5 pm). വിശദവിവര 66130006 : 0487-2556335..

➪ ആനക്കാർ

ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിൽ, ആനക്കാരുടെ 10 ഒഴിവ്. താത്കാലികാടിസ്ഥാനത്തിലായി രിക്കും നിയമനം.യോഗ്യത: ഹിന്ദുമതത്തിൽ പ്പെട്ടവരായിരിക്കണം. മലയാളം എഴുതാനും വായിക്കാനുമറിയണം. കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃ ത്തിപരിചയവും വേണം.

പ്രായം: 2023 ജനുവരി ഒന്നിന് 20-36 വയസ്സ്. സംവരണവിഭാ ഗത്തിന് നിയമാനുസൃത ഇളവ് ലഭിക്കും. അഭിമുഖത്തിന്റെ അടി സ്ഥാനത്തിലായിരിക്കും തിരഞ്ഞ ടുപ്പ്. അഭിമുഖ തീയതി: ഏപ്രിൽ 3, രാവിലെ 10 മണി. സ്ഥലം: പുന്ന ത്തൂർ കോട്ട. യോഗ്യത, വയസ്സ്, ജാതി, പ്രവൃത്തിപരിചയം, തിരി ച്ചറിയൽ രേഖ എന്നിവ തെളിയി ക്കുന്ന അസൽ രേഖകളും പകർ പ്പും ഒപ്പം വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡേറ്റയും സഹിതം കൂടിക്കാഴ്ചയ്ക്ക് ഒരുമണി ക്കൂർ മുൻപ് എത്തിച്ചേരണം. വിശ ദവിവരങ്ങൾക്ക് ഫോൺ: 0487- 2556335/251. വെബ്സൈറ്റ്: www.guruvayurdevaswom.nic.in.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain