യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ ജോലി നേടാം.
വർക്കല ഗവൺമെന്റ് യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ മസാജ് തെറാപിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. മസാജ് തെറാപിസ്റ്റ് തസ്തികയിൽ നാല് (പുരുഷന്മാർ -2, സ്ത്രീകൾ-2) ഒഴിവുകളാണുള്ളത്.കേരളത്തിലെ അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷത്തെ മസാജ് തെറാപി സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ ആയുർവേദ തെറാപിയിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം.
മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ രണ്ട് (പുരുഷൻ-1, സ്ത്രീ-1) ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
വർക്കല നഗരസഭാ പരിധിയിലെ സ്ഥിര
താമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും.
മസാജ് തെറാപിസ്റ്റ് തസ്തികയിൽ ഏപ്രിൽ 13 രാവിലെ 10നും മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്നേദിവസം തിരുവനന്തപുരം വർക്കല പ്രകൃതി ചികിത്സാ ആശുപത്രിയിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
🔺പത്തനംതിട്ട : പട്ടിക വർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2023-24 അധ്യയന വർഷം നിലവിലുള്ള ഹൈസ്കൂൾ ടീച്ചർ (കണക്ക്), എം.സി.ആർ.ടി ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നിയമനത്തിനായി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.
( എം.സി.ആർ.ടിക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം ) പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവുമുള്ള അപേക്ഷകർക്ക് മുൻഗണന നൽകും.
സേവനകാലാവധി 2024 മാർച്ച് 31 വരെ മാത്രമായിരിക്കും ഈകാലയളവിൽ പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിപ്പിക്കും.
റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.കരാർ കാലാവധിയിൽ യോഗ്യതാ സർട്ടിഫിക്കേറ്റുകളുടെ അസൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കേണ്ടതും കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് മാത്രം തിരികെ നൽകുന്നതുമാണ്. 32,560 രൂപ പ്രതിമാസ വേതനം ലഭിക്കും.
യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷ ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, തോട്ടമൺ, റാന്നി 689672 എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ15.
🔺ആലപ്പുഴ ജില്ലാഹോമിയോ മെഡിക്കൽ ഓഫീസിന് കീഴിൽ പ്രവത്തിക്കുന്ന ആയുഷ്മാൻ ഭവ പ്ലാൻ പ്രോജക്ടിൽ നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.
യോഗ്യത: ബിഎൻവൈഎസ്. ഉദ്യോഗാർത്ഥികൾ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് യോഗ്യത സംബന്ധിച്ച ഒറിജിനൽ രേഖകൾ, തിരിച്ചറിയൽ/ ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ ഏപ്രിൽ അഞ്ചിന് 10.30ന് ഹാജരാകണം.
പ്രായപരിധി 45 വയസ്.