➪ പ്രൊപ്പൽഷൻ കോംപ്ലക്സ്
ടെക്നിക്കൽ അസിസ്റ്റന്റ്: ഒഴിവ്- 24 (മെക്കാനിക്കൽ-15, ഇലക്ട്രോണിക്സ്-4, ഇലക്ട്രിക്കൽ-1, കംപ്യൂട്ടർ സയൻസ്-1, സിവിൽ-3). യോഗ്യത: അനുബന്ധവിഷയത്തിൽ ഫസ്റ്റ് ക്ലാസോടെയുള്ള എൻജിനീയറിങ് ഡിപ്ലോമ. ശമ്പളം: 44,900-1,42,400 രൂപ.
ടെക്നീഷ്യൻ-ബി: ഒഴിവ്-29 (ഫിറ്റർ-19, ഇലക്ട്രോണിക് മെക്കാനി ക്-3, വെൽഡർ-3, റെഫ്രിജറേഷൻ ആൻഡ് എ.സി.-1, ഇലക്ട്രോണി ക്സ്-2, പ്ലംബർ-1). യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി. അംഗീകൃത ഐ.ടി. ഐയും, ശമ്പളം: 21,700-69,100 രൂപ.
ഡോട്ട്സ്മാൻ ബി: ഒഴിവ്-1(സിവിൽ), യോഗ്യത: പത്താംക്ലാസ് വിജയം, ഡ്രോട്ട്സ്മാൻ/സിവിൽ ട്രേഡിൽ എൻ.സി.വി.ടി. അംഗീകൃത ഐ.ടി.ഐയും. ശമ്പളം: 21,700- 69,100 രൂപ.
ഹെവി വെഹിക്കിൾ ഡ്രൈവർ: ഒഴിവ്-5, യോഗ്യത: പത്താംക്ലാസ് വിജയം, എച്ച്.വി.ഡി. ലൈസൻസ്, പബ്ലിക് സർവീസ് ബാഡ്ജ്, ഹെവി വെഹിക്കിളിൽ മൂന്നുവർഷമുപ്പെടെ ഡ്രൈവിങ്ങിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. സർക്കാർ/അർധസർക്കാർ/ഏജൻ സികൾ/രജിസ്ട്രേഡ് കമ്പനികൾ/ സൊസൈറ്റികൾ/ട്രസ്റ്റുകൾ തുട ങ്ങിയവയിൽനിന്ന് നേടിയതായിരി ക്കണം പ്രവൃത്തിപരിചയം. ശമ്പളം: 19,900-63,200 രൂപ.
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ഒഴിവ്-2. യോഗ്യത: പത്താം ക്ലാസ് വിജയം, എൽ.വി.ഡി. ലൈസൻസ്, പബ്ലിക് സർവീസ് ബാഡ്ജ്. സർക്കാർ/അർധസർക്കാർ/ഏജൻ സികൾ/രജിസ്ട്രേഡ് കമ്പനികൾ/ സൊസൈറ്റികൾ/ട്രസ്റ്റുകൾ തുട ങ്ങിയവയിൽനിന്ന് നേടിയ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 19,900-63,200 രൂപ.
ഫയർമാൻ എ : ഒഴിവ്-1 യോഗ്യത: പത്താംക്ലാസ് വിജയം. നിർദിഷ്ട ശാരീരികയോഗ്യതയു ണ്ടായിരിക്കണം. ശമ്പളം: 19,900- 63,200 രൂപ.
വിശദവിവരങ്ങൾ www.iprc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈ നായി സമർപ്പിക്കണം. അവസാന തീയതി: ഏപ്രിൽ 24.
നാഷണൽ റിമോട്ട് സെൻസിങ് സെന്റർ
റിസർച്ച് തസ്തികകളിലേക്കുള്ള താത്കാലികനിയമനമാണ്.തസ്തി കയും ഒഴിവും പ്രോജക്ട് അസോ സിയേറ്റ്-1-7, പ്രോജക്ട് സയന്റി സ്റ്റ്-1-3, റിസർച്ച് സയന്റിസ്റ്റ്-4, ജൂനിയർ റിസർച്ച് ഫെലോ-20. വിശദവിവരങ്ങൾ www.nrsc.gov. in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷ സമർ പ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 7.