തൃപ്പൂണിത്തുറ ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസ വേതനാ അടിസ്ഥാനത്തില്‍ ഒരു ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു.
പത്താം ക്ലാസ് യോഗ്യത,
പ്രായപരിധി 40 വയസില്‍ കവിയരുത്. തൃപ്പൂണിത്തുറ നഗരസഭാ പരിധിയില്‍ സ്ഥിരതാമസമുളളവര്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുളളവര്‍ മെയ് 12-ന് രാവിലെ 11-ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വാക്-ഇന്‍-ഇന്റര്‍വ്യൂവിന് സൂപ്രണ്ടിന്റെ ചേമ്പറില്‍ ഹാജരാകണം.
വിവിധ ഗ്രാമപഞ്ചായത്തുകളിലാണ് എന്യൂമറേറ്റര്‍ നിയമനം
ചിറ്റൂര്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലേക്ക് 11-ാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിന് എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. പട്ടഞ്ചേരി, മുതലമട, എരുത്തേമ്പതി ഗ്രാമ പഞ്ചായത്തുകളിലാണ് നിയമനം. യോഗ്യത പ്ലസ് ടു/തത്തുല്യം.
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിയണം. താത്പര്യമുള്ളവര്‍ മെയ് 10 ന് വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാര്‍ഡിന് പരമാവധി 3600 രൂപ ഹോണറേറിയം ലഭിക്കും.
ഫോണ്‍: 04923 291184.
അക്കൗണ്ടന്റ് നിയമനം
ആര്‍.എം.എഫ് അക്കൗണ്ടിന്റെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് സാക്ഷ്യപ്പെടുത്തുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 31 ന് രാവിലെ 11 വരെ കലക്ടറേറ്റ് എല്‍.ആര്‍.ജി വിഭാഗത്തില്‍ നല്‍കാമെന്ന് ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര്‍ അറിയിച്ചു. ഫോണ്‍: 0491 2505309.
വാക്ക് ഇൻ ഇന്റർവ്യൂ
കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വിവിധ സി ഡി എസ്സുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താൽകാലിക ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ക്ഷണിക്കുന്നു. യോഗ്യതകൾ: കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. സോഷ്യോളജി/ സോഷ്യൽ വർക്ക് / സൈക്കോളജി / ആന്ത്രോപ്പോളജി, വുമൺ സ്റ്റഡീസ് എന്നിവയിൽ ബിരുദം/ ബിരുദാനന്തബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ജെൻഡർ റിസോഴ്സ് പേഴ്സണായി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 45 വയസ്സ്.
അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അയ്യന്തോൾ സിവിൽ ലൈൻ ലിങ്ക് റോഡിലെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് ഓഫീസിൽ മെയ് 12 വെള്ളിയാഴ്ച രാവിലെ 10 മുതൽ നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഫോൺ - 0487 2362517, 0487 2382573
കമ്പനി സെക്രട്ടറി ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. Institute of Company Secretarles of India യിൽ അംഗത്വമുള്ളവരും 2023 ജനുവരി 1ന് 30 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. മാസം 25,000 രൂപയാണ് ശമ്പളം.
ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 18 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള NOC ഹാജരാക്കണം.
സിമെറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചർ ജോലി ഒഴിവുകൾ
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിലെയും, പുതുതായി ആരംഭിക്കാനിരിക്കുന്ന നഴ്‌സിംഗ് കോളേജുകളിലെയും ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (നഴ്‌സിംഗ്), ലക്ചറർ (നഴ്‌സിംഗ്) തസ്തികകളിലേയ്ക്കും അപേക്ഷ ക്ഷണിക്കുന്നു.
ഒരു വർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം.
യോഗ്യത : അസിസ്റ്റന്റ് പ്രൊഫസർ തസ്തിക - എം.എസ്.സി നഴ്‌സിംഗ് ബിരുദത്തിന് ശേഷം മൂന്ന് വർഷത്തെ കോളേജിയേറ്റ് പ്രവൃത്തിപരിചയം, ലക്ചറർ തസ്തിക - എം.എസ്.സി നഴ്‌സിംഗ് ബിരുദം, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ. പരമാവധി പ്രായം 40 വയസ്സ് (എസ്.സി/എസ്.റ്റി/ ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവുണ്ട്).
അപേക്ഷകൾ www.simet.kerala.gov.in എന്ന വെബ് സൈറ്റിൽ Recruitment ഭാഗത്ത് ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തി candidate login വഴി 22/05/2023 വരെ അപേക്ഷ സമർപ്പിക്കാം. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് അപേക്ഷ ഫീസ് 500 രൂപ (ജനറൽ വിഭാഗം), 250 രൂപ (എസ്.സി./എസ്.ടി വിഭാഗം), ലക്ചറർ തസ്തികയ്ക്ക് അപേക്ഷ ഫീസ് 250 രൂപ (ജനറൽ വിഭാഗം), 125 രൂപ (എസ്.സി./എസ്.റ്റി വിഭാഗം). ഓൺലൈനായോ, സിമെറ്റിന്റെ വെബ് സൈറ്റിൽ (www.simet.kerala.gov.in, www.simet.in) നിന്ന് ലഭിക്കുന്ന ചെലാൻ ഫോം പൂരിപ്പിച്ച് ഏതെങ്കിലും SBI ശാഖയിൽ അടച്ചതിന്റെ രസീത് (candidate copy, ഒപ്പ് രേഖപ്പെടുത്തിയ അപേക്ഷ (വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്നത്), ബയോഡാറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി നഴ്‌സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ (അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്‌ട്രേഷൻ ഉൾപ്പെടെ) എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ 2023 മേയ് 25 നകം അയയ്ക്കണം. ശമ്പളം അസിസ്റ്റന്റ് പ്രൊഫസർ തസ്തിക 30480, ലക്ചറർ തസ്തിക 21600 രൂപ. വിശദവിവരങ്ങൾക്ക്: 0471-2302400, www.simet.in.