ദിവസ വേതനത്തിൽ മത്സ്യഫെഡിൽ ഇന്റർവ്യൂ വഴി ജോലി നേടാം

ജില്ലയിൽ ആരംഭിക്കുന്ന മത്സ്യഫെഡിന്റെ ബെയ്സ് സ്റ്റേഷനിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ പ്രൊജക്ട് ഓഫീസർ, അക്കൗണ്ടൻറ് എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

എം.എഫ്.എസ്.സി/ബി.എഫ്.എസ്.സി/അക്വാ കൾച്ചർ ആൻഡ് ഫിഷറീസ് മൈക്രോബയോബയോളജിയലോ അക്വാറ്റിക് ബയോളജിയിലോ അക്വാ കൾച്ചർ ആൻഡ് ഫിഷ് പ്രൊസ്സസിങിലോ സുവോളജിയിലോ ബിരുദാനന്തര ബിരുദം എന്നിവയാണ് പ്രൊജക്ട് ഓഫീസർക്ക് വേണ്ട യോഗ്യത.

 അംഗീകൃത സർവകലാശലയിൽ ബി.കോം ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് അക്കൗണ്ടൻറിന് വേണ്ട യോഗ്യത.
ജൂൺ 12ന് രാവിലെ 10.30ന് തിരൂർ കെ.ജി പടിയിലെ ജില്ലാ മത്സ്യഫെഡ് ഓഫീസിൽ അഭിമുഖം നടക്കും.

✅️ ജില്ലയിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു 

ഇടുക്കി : കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ ഇടുക്കി ജില്ലാ കാര്യാലയത്തിൽ ഒഴിവുള്ള അസിസ്റ്റന്റ്/അക്കൗണ്ടന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് അപേക്ഷ കഷണിച്ചു.

പ്രതിമാസം 12,000 രൂപ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനമാണ്.ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത.

അപേക്ഷകർ ഇ-കോർപ്പറേഷനിൽ അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവരോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ ദിവസ വേതനാ ടിസ്ഥനത്തിലോ ജോലി ചെയ്തിരുന്നവരോ സർക്കാർ/അർധ സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിലോ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യമേഖലയിലെ രജിസ്റ്റേർഡ് ധനകാര്യ സ്ഥാപനങ്ങളിലോ കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവൃത്തിപരിചയം ഉള്ളവരുമായിരിക്കണം.
ഒരു വർഷത്തേക്കോ സ്ഥിരം ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നതുവരെയോ ആയിരിക്കും നിയമനം. പ്രായപരിധി 18-35 വയസ്.
ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജൂൺ 9 ന് മുൻപ് ജില്ലാ മാനേജർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ജില്ലാ കാര്യാലയം, പൈനാവ് പി.ഒ, കുയിലിമല, ഇടുക്കി-685603 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ നമ്പർ 04862232365
ഫോൺ നമ്പർ 9400068506

✅️ കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ യുവജന കമ്മീഷൻ ഇന്റർവ്യൂ നടത്തുന്നു

KERALA STATE YOUTH COMMISSION
GOVERNMENT OF KERALA
യോഗ്യത : പ്ലസ് ടു, ഡിഗ്രി
യുവജന കമ്മീഷൻ - വിവിധ പദ്ധതികളിലേയ് സംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്റർമാർ, ജില്ലാ കോ- ഓർഡിനേറ്റർമാർ എന്നിവരെ മാർച്ച് 2024 വരെയുള്ള കാലയളവിലേക്ക് തെരഞ്ഞെടുക്കുന്നു.

സംസ്ഥാന പ്രോജക്ട് കോ- ഓർഡിനേറ്റർമാർ (2 തസ്തികകൾ, പ്രതിമാസ ഓണറേറിയം. 12,000/-)

ജില്ലാ കോ- ഓർഡിനേറ്റർമാർ(28 എണ്ണം ഓണറേറിയം.6000/-) : ജില്ലയിൽ രണ്ട് ഒഴിവുകൾ എന്ന നിലയിൽ 14 ജില്ലകളിലായി ആകെ 28 ജില്ലാ കോ- ഓഡിനേറ്റർമാരെയും, ജില്ലാ കോ-ഓർഡിനേറ്റർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2 സംസ്ഥാന തല പ്രോജക്ട് കോ- ഓർഡിനേറ്റർമാരെയും അഭിമുഖം മുഖേന തെരഞ്ഞെടുക്കുന്നു. പദ്ധതി കാലയളവ് മാർച്ച് 2024 ന് അവസാനിക്കുന്നതാണ്. ജില്ലാ കോ-ഓഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത +2 വും, പ്രായപരിധി 18 വയസ്സിനും - 40 വയസ്സിനും മദ്ധ്യേ ആണ്. സംസ്ഥാന പ്രോജക്ട് കോ- ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയും പ്രായപരിധി 20 വയസ്സിനും - 40 വയസ്സിനും മദ്ധ്യേ ആണ്. പ്രസ്തുത മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് ടി തസ്തികകളിൽ മുൻഗണന നൽകുന്നതാണ്.

താല്പര്യം ഉള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ), യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ അസ്സൽ എന്നിവ സഹിതം 2023 ജൂൺ 13 ന് രാവിലെ 10 മണിയ്ക്ക് എറണാകുളം ഗവ.ഗസ്റ്റ് ഹൌസ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ തലത്തിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10 മണിയ്ക്ക് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്, നിശ്ചിത സമയപരിധി കഴിഞ്ഞ് എത്തുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് പങ്കെടുക്കാൻ ഒരു കാരണവശാലും അനുവദിക്കുന്നതല്ല.



Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain