ചൈൽഡ് ഹെൽപ്പ് ലൈൻ - ജില്ലാ കൺട്രോൾ റൂമിലേക്ക് കരാർ നിയമനം. നടത്തുന്നു.
വനിതാ ശിശുവികസന വകുപ്പ്, വിവിധ ജില്ലകളിലെ ചൈൽഡ് ഹെൽപ്പ് ലൈൻ - ജില്ലാ കൺട്രോൾ റൂമിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
വയനാട്, തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, പത്തനംതിട്ട, കാസർകോട്, കോട്ടയം തുടങ്ങിയ ജില്ലകളിലാണ് ഒഴിവുകൾ. കോർഡിനേറ്റർ, കൗൺസിലർ, സൂപ്പർവൈസർ, കേസ് വർക്കർ തുടങ്ങിയ ഒഴിവുകൾ.
അടിസ്ഥാന യോഗ്യത: പ്ലസ്റ്റു / ബിരുദം/ബിരുദാനന്തര ബിരുദം.
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 18,000 - 28,000 രൂപ.
തപാൽ വഴിയോ, നേരിട്ടോ അപേക്ഷ ഓഫീസിൽ എത്തിക്കുക. വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.