കേരള സർക്കാരിന്റെ കിർടാഡ്സ് വകുപ്പിൽ ഫീൽഡ് അസിസ്റ്റന്റ് ആവാം.
കേരള സർക്കാരിന്റെ കിർടാഡ്സ് വകുപ്പ് നടത്തുന്ന പുതിയ പ്രോജക്ടിലേക്ക് രണ്ട് ഒഴിവിൽതാത്കാലിക കരാർ അടിസ്ഥാനത്തിൽ പട്ടികവർഗ്ഗ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
ഫീൽഡ് അസിസ്റ്റന്റ് ജോലി
വിദ്യാഭ്യാസ യോഗ്യത
പ്ലസ്ടുവോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയും പാരമ്പര്യവൈദ്യ ചികിത്സയിൽ പ്രാഥമിക അറിവ്
സാലറി വിവരങ്ങൾ
പ്രതിമാസം 29000 രൂപ ഓണറേറിയമായി ലഭിക്കും അതിനോടൊപ്പം നിബന്ധനപ്രകാരം 2000 രൂപ യാത്രാബത്ത ലഭിക്കും.
കാലാവധി
ഫീൽഡ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് കരാറടിസ്ഥാനത്തിൽ എട്ടുമാസത്തേക്കാണ് നിയമനം ലഭിക്കുക
പ്രായപരിധി
അപേക്ഷകർക്ക് 01/01/2023 ന് 41 വയസ്സിൽ കൂടുവാൻ പാടില്ലാത്തതാണ്.
അപേക്ഷ അയക്കേണ്ട വിധം:
ഉദ്യോഗാർത്ഥികൾ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ kirtads.kerala.gov.in ലെ google form മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ 15/07/2023 ന് വൈകുന്നേരം 5.00 മണിവരെ സ്വീകരിക്കുന്നതായിരിക്കും. അപേക്ഷകൾ പരിശോധിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്ന തീയതി ഫോൺ മുഖേനയോ, ഇ-മെയിൽ സന്ദേശം വഴിയോ അറിയിക്കുന്നതാണ്. തപാൽ അറിയിപ്പ് നൽകുന്നതായിരിക്കില്ല.