പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് ഫീൽഡ് വർക്കർ തുടങ്ങി നിരവധി ഒഴിവുകൾ.

പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഫീൽഡ് വർക്കർ മുതൽ നിരവധി അവസരങ്ങൾ.


🔺തിരുവനന്തപുരത്തെ റീജ്യണൽ കാൻസർ സെന്റർ (RCC), ഫീൽഡ് വർക്കർ തസ്തികയിലെ നാല് ഒഴിവുക ളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പരസ്യ നമ്പർ: RCC\PC\RP0875\23-24; 05 July, 2023. ശമ്പളം: 17,520 രൂപ. യോഗ്യത: പ്ലസ്ട (സയൻസ്)/ സയൻസ് വിഷയങ്ങളിൽ ദ്വിവത്സര ഡിപ്ലോമ സയൻസ് വിഷയങ്ങളിൽ ബിരുദം. ഡേറ്റ കളക്ഷനിൽ ഒരു വർഷ പ്രവൃത്തിപരിചയം. പ്രായം: 35 കവിയരുത് (ഇളവുകൾ ചട്ടപ്രകാരം). അപേക്ഷ: വെള്ള പേപ്പറിൽ അപേക്ഷ തയ്യാറാ ക്കി അനുബന്ധ രേഖകൾ സഹിതം FINANCE MANAGER (PROJECTS), PROJECT CELL, REGIONAL CANCER CENTRE, MEDICAL COLLEGE CAMPUS, POST BOX No. 2417, THIRUVANANTHAPURAM-695011 എന്ന വിലാസത്തിലേക്ക് അയക്കണം. പരസ്യ നമ്പറും തീയതിയും അപേക്ഷയിൽ വ്യക്തമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 20. വെബ്സൈറ്റ്: www.rcctvm.gov.in

🔺കേരള വാട്ടർ അതോറിറ്റിയുടെ ഇടുക്കി, എറണാകു ളം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ സബ് ഡിസ്ട്രിക്ട് ലബോറട്ടറിയിൽ ക്വാളിറ്റി മാനേജർ/ടെക്നിക്കൽ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവർഷത്തേക്കാണ് നിയമനം. ക്വാളിറ്റി മാനേജർ ശമ്പളം 20,000 രൂപ, ടെക്നിക്കൽ മാനേജർ-18,000 രൂപ, യോഗ്യത: ബി.എസ്സി. കെമിസ്ട്രി-വാട്ടർ ക്വാളിറ്റി അനാലിസിസിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം, എം.എസ്സി. കെമിസ്ട്രി-വാട്ടർ ക്വാളിറ്റി അനാലിസിസിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിച യം. പ്രായം: 40 വയസ്സ്.

ജില്ലകളിൽ അഭിമുഖം നടക്കുന്ന തീയതിയും സ്ഥലവും

ഇടുക്കി: ക്വാളിറ്റി മാനേജർ -ജൂലായ് 24-ന് രാവിലെ 10.30 മുതൽ ഒരുമണിവരെ, ടെക്നിക്കൽ മാനേജർ ഉച്ചയ്ക്ക് രണ്ടുമുതൽ 4.30 വരെ. സ്ഥലം: ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, ചെറുതോണി. Conomo: 0486-2294353.

എറണാകുളം: ക്വാളിറ്റി മാനേജർ-ജൂലായ് 26-ന് രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ. ടെക്നിക്കൽ മാനേജർ-ജൂലായ് 27-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ. സ്ഥലം: ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, വാട്ടർ ട്രീറ്റ്മെന്റ്
പ്ലാന്റ് കോമ്പൗണ്ട്, ആലുവ. ഫോൺ: 0484-2623576.

പാലക്കാട്: ക്വാളിറ്റി മാനേജർ-ജൂലായ് 24-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ. ടെക്നിക്കൽ മാനേജർ-ജൂലായ് 25-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ. സ്ഥലം: ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, കൽമണ്ഡപം, ഫോൺ: 0491-254550.

തൃശ്ശൂർ: ക്വാളിറ്റി മാനേജർ-ജൂലായ് 26-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ. ടെക്നിക്കൽ മാനേജർ -ജൂലായ് 27-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ. സ്ഥലം: ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ, കിഴ ക്കുംപാട്ടുകര. ഫോൺ: 0487-2338380, വെബ്സൈറ്റ്: www/kwa.kerala.gov.in.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain