യൂണിവേഴ്സിറ്റിയിൽ ദിവസ വേതനത്തിൽ ജോലി നേടാൻ അവസരം
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നു. വിശദവിവരങ്ങൾ താഴെ ചേർത്തിരിക്കുന്നു.
ഉദ്യോഗപ്പേര്: സുരക്ഷാ ജീവനക്കാർ
ഒഴിവുകൾ : 6
ശമ്പളം: പ്രതിദിനം 645/- രൂപ നിരക്കിൽ
കാലാവധി: 179 ദിവസം / പി.എസ്.സി മുഖേനയുള്ള സ്ഥിരനിയമനം നടക്കുന്നത് വരെ (ഏതാണോ ആദ്യം അതു വരെ എന്ന വ്യവസ്ഥയിൽ)
നിയമന രീതി: താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ
പ്രായം :കുറഞ്ഞ പ്രായപരിധി 30 വയസ് (01.01.2023 കണക്കാക്കി
യോഗ്യതകൾ:പുരുഷന്മാർ എഴുതുവാനും വായിക്കാനും ഉള്ളത് കഴിവ്. വിമുക്തഭടൻ/ബി.എസ്.എഫ്/സി, ആർ.പി. .തുടങ്ങി സൈനിക/അർദ്ധസൈനിക സേവന പരിചയം.
♦️പ്രായം ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, നോട്ടിഫിക്കേഷനിൽ പരാമർശിച്ചിരിക്കുന്ന മറ്റ് ആവശ്യമായ
യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ.
♦️ജാതി തെളിയിക്കുന്നതിനുള്ള ഏതെങ്കിലും അംഗീകൃത സർട്ടിഫിക്കറ്റ് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (പിന്നോക്ക സംവരണത്തിന് അർഹതയുണ്ടെങ്കിൽ)-ന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്EWS ഇൻകം സർട്ടിഫിക്കറ്റിന്റെ
സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് (ബാധകമെങ്കിൽ)
♦️പരിച സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്. (മഹാത്മാഗാന്ധി സർവ്വകലാശാലയിൽ
സേവനത്തിലുള്ള സേവനത്തിലുണ്ടായിരുന്ന താൽക്കാലിക സുരക്ഷാ ജീവനക്കാർ പ്രവൃത്തി പരിചയ സർട്ടിക്കറ്റ്
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതില്ല പകരം പ്രസ്തുത കാലയളവ് അപേക്ഷയിൽ രേഖപ്പെടുത്തിയാൽ മതിയാകും.)
♦️സൈനിക - അർദ്ധസൈനിക സർവ്വീസ് ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്. നോട്ടിഫിക്കേഷൻ തീയതിക്ക് ശേഷമുള്ള മെഡിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
♦️നോട്ടിഫിക്കേഷൻ തീയതിക്ക് ശേഷമുള്ള മെഡിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
യോഗ്യതകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള നിശ്ചിതഅപേക്ഷ ഫോമിൽ തയ്യാറാക്കിയ അപേക്ഷകൾ 25.08.2023, 4 മണിക്ക് മുൻപായി ലഭിക്കത്തക്ക വിധം സർവ്വകലാശാലാ ഭരണ വിഭാഗത്തിലുള്ള എഡി എ 4 സെക്ഷനിൽ നേരിട്ടോ, notificationada4@mgu.ac.in എന്ന ഇ മെയിലിലോ അല്ലെങ്കിൽ ചുവടെ നൽകിയിട്ടുള്ള അഡ്രസ്സിൽ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. (അപേക്ഷകർ കവറിന് പുറത്ത് സുരക്ഷാ വിഭാഗം ജീവനക്കാരുടെ തെരഞ്ഞെടുപ്പിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.)
വിലാസം
അസിസ്റ്റൻറ് രജിസ്ട്രാർ 1 (ഭരണ വിഭാഗം), അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി, ഹിൽസ് പി.ഒ., കോട്ടയം - 686560.