സ്മാർട്ട് സിറ്റിയിലും മറ്റ് സ്ഥാപനങ്ങളിലും ജോലി ഒഴിവുകൾ

കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് സിറ്റി ദൗത്യം നടപ്പിലാക്കുന്നതിനായി രൂപീകരിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) ആയ സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് (SCTL), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
🔺പ്രോജക്ട് അസിസ്റ്റന്റ് (GIS)

ഒഴിവ്: 2.യോഗ്യത: MSc ( ജിയോസയൻസ്/ ജിയോളജി) പരിചയം: ഒരു വർഷം പ്രായപരിധി: 30 വയസ്സ് ശമ്പളം: 21,175 രൂപ

🔺ടെക്നിക്കൽ അസിസ്റ്റന്റ്

ഒഴിവ്: 2.യോഗ്യത: വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ പ്രായപരിധി: 60 വയസ്സ്
ശമ്പളം: 40,000രൂപ

🔺ഡിവിഷനൽ അക്കൗണ്ടന്റ് 

ഒഴിവ്: 1.യോഗ്യത: വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ പ്രായപരിധി: 60 വയസ്സ് ശമ്പളം: 40,000രൂപ.താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.



✅കണ്ണപുരം ഗ്രാമപഞ്ചായത്തിൽ


 കരാറടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.
വുമൺ സ്റ്റഡീസ്, ജന്റർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ രേഖകളും സഹിതം ആഗസ്റ്റ് 12ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

✅മേപ്പാടി ഗവ. പോളിടെക്നിക്ക് കോളേജിൽ കണക്ക് അധ്യാപകൻ, മെക്കാനിൽ ഫോർമാൻ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 8 ന് രാവിലെ 11 ന് മേപ്പാടി താഞ്ഞിലോടുള്ള പോളിടെക്നിക്ക് കോളേജിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മത്സര പരീക്ഷക്കും കൂടിക്കാഴ്ച്ചക്കും ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain