കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം നടത്തുന്നു.
ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ മുഖാന്തിരം പാലക്കാട് ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിലേക്കായി മൈക്രോ സംരംഭ കണ്‍സല്‍ട്ടന്റുമാരെ നിയമിക്കുന്നു.
പാലക്കാട് ബ്ലോക്ക് പരിധിയിലെ സ്ഥിര താമസക്കാരും കുറഞ്ഞത് പ്ലസ് ടു യോഗ്യതയുള്ളവരും 25 നും 45 നും ഇടയില്‍ പ്രായമുള്ളവരുമായ കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവര്‍ക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ ഉണ്ടായിരിക്കണം. യോഗ്യരായവര്‍ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ സെപ്റ്റംബര്‍ 11 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി നല്‍കണമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
🔺പി.എസ്.സി അഭിമുഖം 13,14,15 തീയതികളില്‍
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ (സോഷ്യല്‍ സയന്‍സ്) മലയാളം മീഡിയം (കാറ്റഗറി നം. 203/ 2021) തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം സെപ്റ്റംബര്‍ 13, 14, 15 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പാലക്കാട്, കോഴിക്കോട് ജില്ലാ ഓഫീസുകളിലും സെപ്റ്റംബര്‍ 28, 29 തീയതികളില്‍ കോഴിക്കോട് മേഖലാ ഓഫീസിലും നടക്കുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (കാറ്റഗറി നം. 387/ 2020) തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം സെപ്റ്റംബര്‍ 13, 14, 15 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കണ്ണൂര്‍ ജില്ലാ ഓഫീസിലും കോഴിക്കോട് മേഖല ഓഫീസുകളിലും സെപ്റ്റംബര്‍ 28, 29 തീയതികളില്‍ കോഴിക്കോട് ജില്ല ഓഫീസിലും നടക്കുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം
🔺വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കട്ടപ്പന നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഓവര്‍സിയറുടെ ഒഴിവില്‍ കരാര്‍ നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 12 പകല്‍ 11 മണിക്ക് നഗരസഭ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും . യോഗ്യത സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രി, ഡിപ്ലോമ, ഐ. ടി.ഐ. ജോലിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്കും കട്ടപ്പന നഗരസഭാപരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യത, ജോലിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്ഥിരതാസമസ സര്‍ട്ടിഫിക്കറ്റുകളും അഭിമുഖത്തിന് വരുമ്പോള്‍ ഹാജരാക്കണം