ക്ലീനിംഗ് ജീവനക്കാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു

ക്ലീനിംഗ് ജീവനക്കാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.


ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴിൽ മൂന്ന് ക്ലീനിംഗ് ജീവനക്കാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.

യോഗ്യത : ഏഴാം ക്ലാസ്.
പ്രായം : 21 മുതൽ 45 വയസ്സ് വരെ.
600 രൂപ ദിവസ വേതനടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം സെപ്റ്റംബർ 16ന് രാവിലെ 9 മുതൽ 11 മണി വരെ ആശുപത്രി കോൺഫറൻസ് റൂമിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
സ്ഥലം : കോഴിക്കോട്

✅ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ ജോലി ഒഴിവുകള്‍

ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പാറേമാവിലുള്ള അനക്‌സില്‍ ആശുപത്രി വികസന സമിതി മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് 179 ദിവസത്തേക്ക് താല്‍ക്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തില്‍ ഫുള്‍ ടൈം സ്വീപ്പര്‍ (സ്ത്രീകള്‍), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 23 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും.

ഫുള്‍ ടൈം സ്വീപ്പര്‍ (സ്തീകള്‍)

യോഗ്യത : തസ്തികയിലേക്ക് ഏഴാം ക്ലാസ്സും, പ്രവൃത്തിപരിചയവുമുളളവര്‍ക്ക് അപേക്ഷിക്കാം.

സെക്യൂരിറ്റി : യോഗ്യത: ഈ തസ്തികയിലേക്കും ഏഴാം ക്ലാസും പ്രവൃത്തി പരിചയവുമാണ്.

താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 21 വ്യാഴാഴ്ച്ചക്കകം നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) പാറേമാവിലെ ഓഫീസില്‍ സമര്‍പ്പിക്കണം.

മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കൂ. സമീപ പ്രദേശത്തുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232420, 8907576928, 8281751970.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain