കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാവുന്ന സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ,

കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാവുന്ന സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ,
നാളെ മുതൽ ഇന്റർവ്യൂ വഴി ജോലി നേടാവുന്ന സർക്കാർ താത്കാലിക ജോലി ഒഴിവുകൾ.


കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാവുന്ന സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ, നിങ്ങളുടെ നാട്ടിലെ ഒഴിവുകളും, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക. പരമാവധി ഷെയർ കൂടി ചെയ്യു.

🔺ക്ലീനിംഗ് ജീവനക്കാരുടെ ഇന്റർവ്യൂ സെപ്റ്റംബർ 29ന്.

കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്ലീനിംഗ് ജീവനക്കാരുടെ ഇന്റർവ്യൂ സെപ്റ്റംബർ 29ന് രാവിലെ ഒമ്പത് മുതൽ 11 മണിവരെ നടക്കുമെന്ന് ആശുപത്രി വികസന സൊസൈറ്റി സൂപ്രണ്ട് അറിയിച്ചു.

🔺ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ജില്ലാ ഓഫീസിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ഉൾപ്പെടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 5. കൂടുതൽ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ www.sha.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കുന്നതിന് മുൻപ് മുഴുവൻ വിജ്ഞാപനം, നിബന്ധനകൾ എന്നിവ ശ്രദ്ധപൂർവ്വം അപേക്ഷകർ വായിച്ചിരിക്കണം.

🔺വാക്ക് ഇൻ ഇന്റർവ്യൂ 29 ന്

സാമൂഹ്യനീതി വകുപ്പിന് കീഴിൽ കുന്നംകുളത്ത് പ്രവർത്തിക്കുന്ന കുന്നംകുളം ഡിമെൻഷ്യ ഡെ കെയർ സെന്ററിലേക്ക് അൽഷിമേഴ്സ് ബാധിച്ചവരെ പരിചരിക്കുന്നതിനായി ജെ.പി.എച്ച്.എൻ, മൾട്ടി ടാസ്ക് കെയർ പ്രൊവൈഡേഴ്സ്മാരെ നിയമിക്കുന്നു. വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 29 ന് കുന്നംകുളം ആർത്താറ്റ് ഡിമെൻഷ്യ ഡേ കെയർ സെന്ററിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കും.

കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ 50 വയസ്സിന് താഴെയുള്ള സ്ത്രീകൾ ആയിരിക്കണം. മൾട്ടി ടാസ്ക ജീവനക്കാർക്ക് എട്ടാം ക്ലാസ് യോഗ്യതയും അധിക യോഗ്യതയായി ജെറിയാട്രിക് ഡിപ്ലോമയും ഉണ്ടായിരിക്കണം.

 ജെ.പി.എച്ച്.എൻ ജീവനക്കാർക്ക് പ്ലസ് ടുവും ജെ.പി.എച്ച്.എൻ/എ.എൻ.എം കോഴ്സ് പാസായവരും അധിക യോഗ്യതയായി ജെറിയാട്രിക് ഡിപ്ലോമയും ഉള്ളവർക്ക് മുൻഗണന ലഭിക്കും. അൽഷിമേഴ്സ് ബാധിച്ചവരെ മാനുഷികമായി പരിചരിക്കുന്നതിന് താൽപര്യമുള്ളവരും രാവിലെ എട്ടു മുതൽ വൈകീട്ട് 5 വരെ സമയപരിധി നോക്കാതെ സേവനത്തിൽ ഏർപ്പെടുന്നവരുമായിരിക്കണം.

പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. നിശ്ചിത പ്രൊഫോമയിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് : സ്മൃതിപദം, ഡിമെൻഷ്യ ഡെ കെയർ സെന്റർ ആർത്താറ്റ്, കുന്നംകുളം.
ഫോൺ: 8592007762.

🔺അനലിറ്റിക്കൽ അസിസ്റ്റന്റ് ട്രെയിനി നിയമനം

ക്ഷീരവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജ്യണൽ ഡയറി ലാബിന്റെ പ്രവർത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബി ടെക് ഡയറി സയൻസ് ആന്റ് ടെക്നോളജി അല്ലെങ്കിൽ എം.എസ്.സി കെമിസ്ട്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

 കുറഞ്ഞത് ആറുമാസം എൻ.എ.ബി.എൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായം 21 നും 35 നും മദ്ധ്യേ. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സെപ്റ്റംബർ 29 ന് വൈകീട്ട് 5 നകം നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പാൾ, ക്ഷീര പരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ്, ആലത്തൂർ, പാലക്കാട്, 678541 എന്ന വിലാസത്തിൽ സമർപ്പിക്കണം.

 അപേക്ഷയിൽ ഫോൺ നമ്പർ വ്യക്തമായി എഴുതിയിരിക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയുള്ളവരുടെ ലിസ്റ്റ് സെപ്റ്റംബർ 30 ന് 12 ന് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. ഇന്റർവ്യൂ ഒക്ടോബർ നാലിന് രാവിലെ 11 ന് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ നടത്തും.
ഫോൺ : 9544554288.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain