യോഗ്യത: എസ് എസ് എൽ സിയും ബോട്ട് മാസ്റ്റേർസ് ലൈസൻസും) അല്ലെങ്കിൽ രണ്ടാം ക്ലാസ് മാസ്റ്റേർസ് ലൈസൻസ്,
പ്രായം 2023 ജനുവരി ഒന്നിന് 18നും 41നും ഇടയിൽ. (അംഗീകൃത വയസ്സിളവ് ബാധകം)
നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 21നകം പേര് രജിസ്റ്റർ ചെയ്യണം.
2) ദേവികുളം, രാജാക്കാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററുകളിലെ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും.
ഇംഗ്ലീഷിൽ 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് എന്നീ യോഗ്യതകൾ ഉളളവർക്ക് പങ്കെടുക്കാം.
യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയുമായി ഒക്ടോബർ 13 ന് രാവിലേ 10.30 ന് ഇന്റർവ്യുവിന് അടിമാലി ടെക്നിക്കൽ സ്കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
3) ഓച്ചിറ ഐ സി ഡി എസ് പരിധിയിലുള്ള കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ ഒഴിവുള്ള അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം.
കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം.
അപേക്ഷാഫോമിന്റെ മാതൃക കൊല്ലം ഓച്ചിറ ഐ സി ഡി എസ് ഓഫീസ് കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.
മുമ്പ് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല അവസാന തീയതി ഒക്ടോബർ 21.