വനിതാ ശിശു വികസന വകുപ്പിന് കീഴിൽ അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ അപേക്ഷ ക്ഷണിച്ചു


വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെൽ സ്പെഷ്യൽ ഹോം എന്ന സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. വനിതകൾക്ക് മാത്രം അപേക്ഷിക്കാം.

ജോലിയിൽ മുൻപരിചയമുള്ളവർക്കും തൃശൂർ ജില്ലയിൽ നിന്നുള്ളവർക്കും മുൻഗണന. അപേക്ഷകൾ ഒക്ടോബർ 20 നകം വുമൺ ആന്റ് ചിൽഡ്രൻ ഹോം, പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷൻ, രാമവർമപുരം, തൃശൂർ, 680631 എന്ന വിലാസത്തിൽ അയക്കണം. 
ഫോൺ : 9495817696,8594012517.

🆕 ട്രസ്റ്റി നിയമനം

ആലത്തൂര്‍ താലൂക്കിലെ മൂലംങ്കോട് ശ്രീ കുറുംമ്പ ഭഗവതി ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം. ഒക്ടോബര്‍ 21 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
ഫോണ്‍: 0491 2505777.

🆕 ട്രസ്റ്റി നിയമനം

മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍ ശ്രീ തെച്ചിക്കോട് ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം. ഒക്ടോബര്‍ 31 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസ്, പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസ്, www.malabardevaswom.kerala.gov.in എന്നിവിടങ്ങളില്‍നിന്ന് ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0491 2505777.


🆕 ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കോട്ടയം: തിരുവാർപ്പ് ഗവൺമെന്റ് ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്‌കിൽ ഇൻസ്ട്രക്ടർ തസ്തികയിൽ താത്ക്കാലിക ഒഴിവിലേക്ക് പാർട്ട്ടൈം ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബി.ബി.എ/ എം.ബി.എ. ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇക്കണോമിക്സ്, സോഷ്യോളജി, സോഷ്യൽ വെൽഫെയർ എന്നിവയിൽ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം ഒക്ടോബർ 11ന് രാവിലെ 10.30ന് ഓഫീസിൽ എത്തണം. വിശദവിവരത്തിന്
ഫോൺ: 0481 2380404, 9447507288.

🆕 ന്യൂനപക്ഷ കമ്മീഷനിൽ ഡെപ്യുട്ടേഷൻ ഒഴിവ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് കം ഡ്രൈവർ (രണ്ട് ഒഴിവ്) തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തും.

സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.

അപേക്ഷകൾ നവംബർ നാലിനു വൈകിട്ട് അഞ്ചിനു മുമ്പ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി. 9/1023 (2), ശാസ്തമംഗലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ ലഭിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain