കെ.എസ്സ്.ബി.സി. യുടെ ഉടമസ്ഥതയിലുള്ള FL ഷോപ്പുകളിൽ വന്നിട്ടുള്ള ഒഴിവുകൾ ജില്ലയും താഴെ കൊടുക്കുന്നു.
കേരളത്തിലെ, രണ്ട് ജില്ലകളിൽ ഒഴിച്ച് ബാക്കി 12 ജില്ലകളിലും ജോലി നേടാൻ അവസരം,പോസ്റ്റ് പരമാവധി ഷെയർ കൂടി ചെയ്യുക
പത്തനംതിട്ട 12 ജീവനക്കാരെയും
കോട്ടയത്ത് 37 ജീവനക്കാരെയും ഇടുക്കിയിൽ 26 ജീവനക്കാരെയും എറണാകുളം 33 ജീവനക്കാരെയും തൃശ്ശൂർ ജില്ലയിൽ 11. ജീവനക്കാരെയും മലപ്പുറം 20 ജീവനക്കാരെയും
വയനാട് 12 ജീവനക്കാരെയും
കാസർഗോഡ് 24 ജീവനക്കാരെയും
ഉൾപ്പെടെ ആകെ 175 ജീവനക്കാരെ ഓഫീസ് അറ്റൻഡന്റ് ഷോപ്പ് അറ്റൻഡന്റ് തസ്തികയിൽ അന്യ സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അനുമതി നൽകിയിരുന്നു.
കേരള സംസ്ഥാന ബിവറേജ്സ് കോർപ്പറേഷന്റെ എഫ്.എൽ. ചില്ലറ വില്പനശാലകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള ജില്ലകളിലേക്ക് ഓഫീസ് അറ്റൻഡന്റ് ഷോപ്പ് അറ്റൻഡൻറ്, കുറിക്കൽ തസ്തികയിലെ ഒഴിവിലേക്ക് Rs.2500-57900 (pay scale if Bevco ) ശമ്പള സ്കെയിലിനു തുല്യമായതോ അതിൽ താഴെയുള്ളതോ ആയ ശമ്പള സ്കെയിലിൽ ജോലി ചെയ്തു വരുന്ന മറ്റ് പൊതുമേഖല, സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അന്യത്ര സേവനാടിസ്ഥാനത്തിൽ നിയമിക്കുന്ന ജീവനക്കാരെ ഒഴിവുകൾ അസരിച്ച് കെ.എസ്.ബി.സി യിലെ തത്തുല്യ തസ്തികയിൽ ക്രമീകരിക്കും. സൂപ്പർ ന്യൂമററി വിഭാഗത്തിൽ നിന്നുള്ള ജീവനക്കാർക്ക് മുൻഗണന, സൂപ്പർ ന്യൂമററി ജീവനക്കാരെ ലഭിക്കുന്നില്ല എങ്കിൽ അടച്ച് പൂട്ടപ്പെട്ടതോ, സിക്ക് യൂണിറ്റ് ആയി പ്രഖ്യാപിക്കപ്പെട്ടതോ ആയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും.
നിയമനം ഒരു വർഷത്തേക്കോ പി.എസ്.സി മുഖാന്തിരം പുതിയ ജീവനക്കാർ വരുന്നത് വരെയോ ഏതാണോ ആദ്യം അതുവരെയായിരിക്കും.
കെ.എസ്.ബി.സി യുടെ എഫ്.എൽ.01 ഷോപ്പുകളിൽ കൗണ്ടർ സ്റ്റാഫ് ആയി പ്രവർത്തിക്കാൻ മുൻഗണന നൽകും. താല്പര്യമുള്ള ജീവനക്കാർ മേലധികാരികൾ മുഖേന നവംബർ 30നു മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.ബി.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.ksbc.co.in സന്ദർശിക്കുക.