ആദായനികുതി വകുപ്പിൽ വിവിധ തസ്തികകളിലേക്ക് കായികതാരങ്ങൾക്ക് അപേക്ഷിക്കാം. അഹമ്മ ദാബാദിലെ ഇൻകംടാക്സ് പ്രിൻ സിപ്പൽ ചീഫ് കമ്മിഷണറുടെ ഓഫീസാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 59 ഒഴിവുണ്ട്. വനിതകൾക്കും അപേക്ഷിക്കാം.
തസ്തികകളും ഒഴിവും (ബ്രാക്കറ്റിൽ ശമ്പള സ്സെകെയിൽ)
🔺ഇൻസ്പെക്ടർ ഓഫ് ഇൻകംടാക്സ്-2 (44,900- 1,42,400 രൂപ)
🔺ടാക്സ് അസിസ്റ്റന്റ് -26 (25,500-81,100 രൂപ),
🔺മൾട്ടി ടാസ്കിങ് സ്റ്റാഫ് -31 (18,000- 56,900 രൂപ)
വിദ്യാഭ്യാസ യോഗ്യത: ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ബിരുദം തത്തുല്യവും യോഗ്യത
🔺മൾട്ടി ടാസ്കിങ് സ്റ്റാഫിന്
പത്താംക്ലാസ് വിജയം തത്തുല്യവുമാണ് യോഗ്യത.
🔺ടാക്സ് അസിസ്റ്റന്റ്
തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഡേറ്റാ എൻട്രിയിൽ സ്പീഡ് ഉണ്ടായിരിക്കണം
പ്രായ പരിധി വിവരങ്ങൾ.
പ്രായം: ഇൻസ്പെക്ടർ തസ്തികയിൽ 18-30, വയസ്സ്
ടാക്സ് അസിസ്റ്റൻറ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളിൽ 18-27 എന്നിങ്ങനെയാണ് പ്രായം വരുന്നത്.
കായിക ഇനങ്ങൾ: അതറ്റിക്സ്, ബാഡ്മിന്റൺ, ബാസ്സ റ്റ്ബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ഗോൾഫ്, ജിംനാസ്റ്റിക്സ്, ഹോക്കി, കബഡി, ഷൂട്ടിങ്, സ്ക്വാഷ്, സ്വിമ്മി ങ്, ടേബിൾ ടെന്നീസ്, ടെന്നീസ്, വോളിബോൾ, യോഗാസന എന്നി വയാണ് ഇനങ്ങൾ. ഇവയിൽ ബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ഗോൾഫ്, ഹോക്കി, കബഡി, വോളിബോൾ എന്നിവയിൽ പുരുഷന്മാർക്ക് മാത്രമാണ് അവസരം.
പ്രായം: ഇൻസ്പെക്ടർ തസ്തികയിൽ 18-30, ടാക്സ് അസിസ്റ്റൻറ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളിൽ 18-27 എന്നിങ്ങനെയാണ്പ്രായം. ഉയർന്ന പ്രായപരിധിയിൽ ജനറൽ, ഒ.ബി.സി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.
വിശദവിവരങ്ങൾ https://incometaxgujarat.gov.in
വെബ് സൈറ്റിൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബർ 15.