ക്ഷീര വികസന യൂണിറ്റില്‍ 2023-24 വാര്‍ഷിക പദ്ധതി തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡയറി പ്രമോട്ടര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു.
യോഗ്യത : എസ്.എസ്.എല്‍.സി പാസായിരിക്കണം.
18-45 ആണ് പ്രായപരിധി.
കൃഷിപ്പണി, കഠിനാധ്വാനം മുതലായവ ചെയ്യുന്നതിനുള്ള ശാരീരികശേഷി ഉണ്ടായിരിക്കണം.
പ്രതിമാസ വേതനം 8000 രൂപ. അപേക്ഷകര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നവംബര്‍ 29 ന് വൈകിട്ട് അഞ്ചിനകം ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ നല്‍കണം.
അപേക്ഷകരുടെ പട്ടിക നവംബര്‍ 30 ന് പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പ്രസിദ്ധീകരിക്കും. ഡിസംബര്‍ ആറിന് രാവിലെ പത്തിന് അഭിമുഖം നടത്തും. പങ്കെടുക്കുന്നവര്‍ രേഖകളുടെ അസലുമായി പരിശോധനക്ക് എത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടണം
ഫോണ്‍: 0491-2505137
മറ്റു ജോലി ഒഴിവുകളും.
അപേക്ഷ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ നടപ്പാക്കുന്ന 'വയോസാന്ത്വനം' പദ്ധതിയലേക്ക് മലപ്പുറം ജില്ലയിലെ അംഗീകൃത എൻ.ജി.ഒകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ click here
എന്ന ലിങ്കിൽ ലഭ്യമാണ്. ഡിസംബർ എട്ടിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832735324.
🆕 ഗസ്റ്റ് ട്രേഡ്സ്മാൻ ഇൻ കമ്പ്യൂട്ടർ: അഭിമുഖം 28ന്
കോട്ടക്കൽ ഗവ. വനിതാ പോളിടെക്നിക്ക് കോളേജിൽ ഗസ്റ്റ് ട്രേഡ്സ്മാൻ ഇൻ കമ്പ്യൂട്ടർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്തിനുള്ള അഭിമുഖം നവംബർ 28ന് രാവിലെ 9.30ന് കോളേജ് ഓഫീസിൽ നടക്കും. ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എൽ.സി യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 0483 2750790
🆕ആർ.സി.സി. യിൽ ഒഴിവുകൾ
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് അപ്രന്റിസുകളുടെ നിയമനത്തിന് നവംബർ 28, 29 തീയതികളിൽ വാക്ക്- ഇൻ- ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.rcctvm.gov.in